X

റിപ്പോർട്ടിങ്ങിനിടെ മാധ്യമ പ്രവർത്തകയെ ഇടിച്ച് തെറിപ്പിച്ച് ടൈംസ് നൗ റിപ്പോര്‍ട്ടർ; പണിപാളിയെന്ന് മനസിലാക്കിയതോടെ ക്ഷമാപണം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു മാധ്യമ പ്രവർത്തക ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വാർത്താ റിപ്പോർട്ടങ്ങിനിടെ മാധ്യമ പ്രവർത്തകയെ ഇടിച്ച് തെറിപ്പിച്ച ടൈസ് നൗ റിപ്പോർട്ടറുടെ നടപടി വിവാദത്തിൽ. ബംഗളൂരുവിൽ നടക്കുന്ന എയർ ഫോഴ്സ് പരിശീലന പരിപാടിക്കിടെയാണ് ഉദ്യോഗസ്ഥനിൽ നിന്നും വാര്‍ത്ത ശേഖരിക്കുകയായിരുന്ന വനിതാ മാധ്യമമ പ്രവർത്തകയെ ടൈംസ് നൗ റിപ്പോര്‍ട്ടർ ശ്രിൻജോയ് ചൗധരി തള്ളിമാറ്റിയത്. വിയോൺ ടിവി കറസ്പോണ്ടന്റ് നിഷ്ചിത വരേന്ദയെയാണ് ചൗധരി റിപ്പോർട്ടിങ്ങിനിടെ കയ്യേറ്റം ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു മാധ്യമ പ്രവർത്തക ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ റിപ്പോര്‍ട്ടറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനും ഉയർന്നു. ബംഗളുരുവിൽ വ്യോമ സേന ഉദ്യോഗസ്ഥനോട് സംസാരിച്ച് നടന്നു വരുന്ന മാധ്യമ പ്രവർത്തകയെ ഓടിയെത്തുന്ന ശ്രിൻജോയ് ചൗധരി തള്ളിമാറ്റുന്നതാണ് സോഷ്യല്‍ മീഡിയയിൽ പ്രചരിക്കന്ന വീഡിയോ. മാധ്യമ പ്രവർത്തകയോട് ചൗധരി ക്ഷോഭിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചൗധരിയിൽ നിന്നും നിഷ്ചിത വരേന്ദയെ സംരക്ഷിക്കാൻ വ്യോമ സേന ഉദ്യോഗസ്ഥൻ നടത്തുന്ന ശ്രമങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതിനിടെ, സംഭവത്തില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയർന്നതോടെ ക്ഷമാപണവുമായി ചൗധരി രംഗത്തെത്തി. സംഭവത്തിൽ ഖേദിക്കുന്നതായും നിരുപാധികം ക്ഷമ ചോദിക്കുന്നെന്നു ചൗധരി പറയുന്നു. ട്വിറ്ററിലായിരുന്നു മാധ്യമ പ്രവർത്തകന്റെ പ്രതികരണം.

ഇതിനു മറുപടിയുമായി നിഷ്ചിത വരേന്ദയുടെ രംഗത്തെത്തി. ക്ഷമാപണം യഥാർത്ഥമാണെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പ്രതികരണം. മാധ്യമ പ്രവർത്തന രംഗത്ത് മാന്യത അർഹിക്കുന്നില്ലെന്നാണ് നിങ്ങള്‍ പറഞ്ഞത്. ബലം പ്രയോഗിക്കമാത്രമായിരുന്നില്ല നിങ്ങൾ ചെയതത് അപമാനിക്കുക കൂടിയായിരുന്നെന്നും അവർ ട്വീറ്റിൽ പറയുന്നു.

This post was last modified on February 20, 2019 7:16 pm