X

ബിജെപി സമരങ്ങള്‍ക്ക് ശക്തിയില്ല; കുമ്മനത്തെ തിരിച്ചെത്തിക്കാൻ ആർഎസ്എസ് നീക്കം

ശബരിമല വിഷയത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ ശക്തമാക്കാൻ കുമ്മനം രാജശേഖരനെ തിരികെ വിളിക്കണമെന്ന് ആർഎസ് എസ്.  മിസോറാം ഗവർണറായ കുമ്മനത്തെ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് തിരികെ  എത്തിക്കണമെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം അവശ്യപ്പെട്ടതായാണ് പുതിയ റിപ്പോർട്ടുകൾ. ബിജെപിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ പറ്റാത്ത സാഹചര്യം വിലയിരുത്തിയാണ് നീക്കമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ബിജെപി ദേശീയ നേതൃത്വവുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയതായാണ് വിവരം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനത്തെ തിരികെ കേരളത്തിലെത്തിച്ച് കളം പിടിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് കണകൂട്ടലെന്നാണ് വിലയിരുത്തൽ. എന്നാൽ ഗവര്‍ണറായ  ഒരാളെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കീഴ്‌വഴക്കമില്ലാത്തതിനാലാണ്  നേതൃത്വത്തിന്റെ ഈ ആവശ്യത്തോട് ബിജെപി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ശബരില കാര്യമായ രീതിയിൽ നേട്ടമാക്കാൻ  നിലവിലെ  ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്ക കഴിയുന്നില്ലെന്ന് വിലയിരുത്തലും നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം. നേരത്തെ ആര്‍എസ്എസിന്റെ എതിര്‍പ്പ് അവഗണിച്ചു കൊണ്ടായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനമെടുത്തത്. ഡിസംബർ 11 നാണ് മിസോറാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.

നിരാഹാരം എഎന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റതാണെന്ന് ശ്രീധരന്‍ പിള്ള; പാര്‍ട്ടി ഏല്‍പ്പിച്ചതാണെന്ന് രാധാകൃഷ്ണന്‍

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

ശബരിമലയിൽ താനടക്കമുള്ളവരെ ആക്രമിച്ചത് സി പി സുഗതൻ: എൻഡി ടിവി ജേണലിസ്റ്റ് സ്നേഹ കോശി

 

This post was last modified on December 3, 2018 3:20 pm