X

നെടുമ്പാശ്ശേരി പ്രതിഷേധം; കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്; തഹസില്‍ദാറെ ഉപരോധിച്ച കേസിൽ ജാമ്യം

 ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ഇന്ന് പത്തനംതിട്ട റാന്നി കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നു

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് സമയത്ത് നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍  ജാമ്യം ലഭിച്ചതിന് പിറകെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരേ പുതിയ കേസ്. ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാന് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉപരോധിച്ച് സംഭവത്തിലാണ് സുരേന്ദ്രനെ പ്രതിയാക്കി കേസ് രജ്സ്റ്റർ ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു, പ്രതിഷേധങ്ങൾക്ക് വിലക്കുള്ളിടത്ത് പ്രകടനം നടത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. സംഭവത്തിൽ ഇരുന്നൂറോളം പേര്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് സുരേന്ദ്രനെയും ഉള്‍പ്പെടുത്തിയത്.

അതിനിടെ തന്നെ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നതായി കെ സുരേന്ദ്രന്‍ ആരോപിച്ചു. നെയ്യാറ്റിന്‍ കര കേസില്‍ കോടതി നടപടികള്‍ക്ക് ശേഷം മടങ്ങുമ്പോഴായിരുന്നു പ്രതികരണം. പൊതുപ്രവര്‍ത്തകനോട് കാണിക്കേണ്ട യാതൊരു മാന്യതയും പൊലീസ് കാണിക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് ശേഷം കെ സുരേന്ദ്രനെ പൊലീസ് പൂജപ്പുര സെന്‍ട്രല് ജയിലിലേക്ക് മാറ്റി. കോടതിയിലെത്തിക്കുന്ന സുരേന്ദ്രനെ കാത്ത് നിരവധി പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. കേസില്‍ ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ഇന്ന് പത്തനംതിട്ട റാന്നി കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട് ഈ കേസില്‍ ജാമ്യം ലഭിച്ചാലും സുരേന്ദ്രന് പുറത്തിറങ്ങാനാവില്ല. വിവിധ കേസുകളില്‍ ആറോളം പ്രൊഡക്ഷന്‍ വാറണ്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ാണ് ഈ സാഹചര്യം.  രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി പഴയ 6 വാറന്റുകളാണ് ഇന്നലെ സുരേന്ദ്രനായി പൂജപ്പുര ജയിലിലെത്തിയത്. അതിൽ നെയ്യാറ്റിൻകര കോടതിയിലെ വാറന്റിൽ ഇന്നു രാവിലെ സുരേന്ദ്രനെ ഹാജരാക്കുിയത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നു 2 വീതവും റാന്നിയിൽ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പൊലീസ് ഹാജരാക്കിയത്.

“ഉറുമ്പിനെ പോലും നോവിക്കാത്ത എന്നെ വേട്ടയാടുന്നു, സുരേന്ദ്രന്‍ പോരാടിയത് സ്വാതന്ത്ര്യത്തിന് വേണ്ടി”: ശ്രീധരന്‍ പിള്ള

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

“ഇരുമുടിക്കെട്ടിനെ സുരേന്ദ്രന്‍ ഏറുപടക്കമാക്കി, ‘സംഘി’കൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ”: തോമസ് ഐസക്‌

This post was last modified on November 28, 2018 1:45 pm