X

‘യോഗം കഴിഞ്ഞ് പിന്നെന്ത് ബഹിഷ്‌കരണം’; ചെന്നിത്തലയെ ട്രോളി മുഖ്യമന്ത്രി

സര്‍വ കക്ഷിയോഗം പ്രഹസനമെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗം ബഹിഷ്‌കരിച്ചത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗത്തില്‍ നിന്നും പ്രതിക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗം അവസാനിക്കുകയാണെന്ന് അറിയിച്ചതിന് പിറകെയാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയതെന്ന സൂചന നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യോഗത്തിന് ഇടയില്‍ ഇറങ്ങിപ്പോവാന്‍ കഴിയാത്തനാലാവും പിന്നീട് ഇറങ്ങിയതെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍വ കക്ഷിയോഗം പ്രഹസനമെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗം ബഹിഷ്‌കരിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന് കാത്തുനില്‍ക്കാതെയായുരുന്നു മടക്കം. പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത സര്‍ക്കാര്‍ ഇല്ലാതാക്കി സർക്കാറിന് പിടിവാശിയാണെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ സര്‍ക്കാര്‍ വിശ്വസികള്‍ക്കൊപ്പമാണ്. കൂടുതല്‍ യശസ്സോടെ ശബരിമല ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് പോവും. എന്നാല്‍ യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് മുന്നില്‍ വിധി നടപ്പാത്തുക എന്ന വഴിമാത്രമാണുള്ളതെന്നും മുഖ്യമന്ത്രി യോഗശേഷം വ്യക്തമാക്കി.

സര്‍വകക്ഷി യോഗം പരാജയം; വിധി നടപ്പാക്കുന്നത് ദുര്‍വാശിയല്ലെന്ന് മുഖ്യമന്ത്രി

ശബരിമല സര്‍വകക്ഷി യോഗം: വിധി നടപ്പാക്കാന്‍ സര്‍ക്കാരിനുള്ള ബാധ്യത ആവര്‍ത്തിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച എ കെ ബാലന്‍ യോഗത്തിലില്ല

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

This post was last modified on November 15, 2018 2:41 pm