X

‘ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങൾ ഉന്നയിക്കാം, മതം പറഞ്ഞ് വോട്ട് തേടരുത്’ നിലപാട് ആവർത്തിച്ച് ടിക്കാറാം മീണ

പെരുമാറ്റച്ചട്ടം എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിക്കാൻ ഉത്തരവാദികളാണ്.

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തുകയും ശബരിമല കർമ സമിതി ഉൾപ്പെടെ പ്രചരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തതിന് പിറകെ നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മതവിഷങ്ങൾ തിരഞ്ഞെടുപ്പിൽ ഉന്നയിക്കരുതെന്നാണ് പെരുമാറ്റച്ചട്ടം ഇക്കാര്യം ഇടക്കിടെ ആവർത്തിക്കേണ്ടതില്ല അദ്ദേഹം വ്യക്തമാക്കുന്നു.

പെരുമാറ്റച്ചട്ടം എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിക്കാൻ ഉത്തരവാദികളാണ്. ശബരിമലയെ പറ്റിയുള്ള സാമൂഹിക പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശബരിമല വാക്ക് വോട്ട് തേടാനായി ഉപയോഗിക്കരുതെന്നും മീണ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാന്‍ ബിജെപി തീരുമാനം എന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇക്കാര്യം വെളിപ്പെടുത്തിയതിന് പിറകെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയത്.
പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലാണ് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ശബരിമല പ്രചാരണ വിഷമാക്കാൻ ആരെയും ഭയക്കേണ്ടതില്ലെന്ന് പരാമര്‍ശിച്ചത്. ശബരിമലയല്ല, തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമെന്നായിരുന്നു നേരത്തെ ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇതിന് വിരുദ്ധമാണ് പുതിയ നിലപാട്. ശബരിമല വിഷയം ഉന്നയിച്ചതിന് തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടി കമ്മീഷന്റെ പരിഗണനയിലാണ്.

 

 

This post was last modified on April 13, 2019 12:58 pm