X

രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സസ്പെന്‍ഡ് ചെയ്തു

അന്വേഷണ വിധേയമായാണ് കൊച്ചി സർക്കിള്‍ ജീവനക്കാരിയായ രഹ്നയ്ക്കെതിരായ നടപടി.

മത വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റലായിതിന് പിറകെ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ  ബിഎസ്എൻ എൽ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതു. അന്വേഷണ വിധേയമായാണ് കൊച്ചി സർക്കിള്‍ ജീവനക്കാരിയായ രഹ്നയെ സസ്പെൻഡ് ചെയ്തതെന്ന് ബിഎസ്എൻഎൽ പിആർഒ അറിയിച്ചു. കേസിലെ തുടർ നടപടികൾ പരിശോധിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പൊതുമേഖലാ ടെലികോം കമ്പനി പറയുന്നു.

സാമൂഹിക മാധ്യങ്ങളിൽ   മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രചരണം നടത്തിയെന്ന് കേസിൽ ഇന്ന് ഉച്ചയോടെയാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.  പത്തനംതിട്ട പോലീസിന്റേതാണ് നടപടി.   പത്തനംതിട്ട ടൗൺ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ നിന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശിയും ബിജെപി നേതാവുമായ ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ്  നടപടി. കഴിഞ്ഞമാസം 20 നായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.  ഇവരെ പത്തനംതിട്ടയിലെത്തിച്ച് ചോദ്യം ചെയ്യും. നളെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ പറയുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ അറസ്റ്റില്‍

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

This post was last modified on November 27, 2018 5:32 pm