X

ശബരിമലയിൽ നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെ പിടിക്കണം: സിപിഎം കേന്ദ്ര കമ്മിറ്റി

11 ഇന കർമ പരിപാടികളും ഇതിനായി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തോടെ പാർട്ടിക്ക് നഷ്ടപ്പെട്ടെന്ന് വിലയിരുത്തുന്ന വിശ്വാസികളുടെ പിന്തുണ തിരിച്ച് പിടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കേരളത്തിലെ തിരിച്ചടിക്ക് പ്രധാന കാരണം ശബരിമല തന്നെ എന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഘടകത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി നിർദേശം നല്‍കിയെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്ലീന കാര്യങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്ന് അറിയിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദേശം ഉയര്‍ന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

വിശ്വാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. 11 ഇന കർമ്മ   പരിപാടികളും ഇതിനായി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാനാനുള്ള പ്രവർത്തനങ്ങളാവും ഇനി ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതിനിടെ ബംഗാളിൽ പാർട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി സംസ്ഥാന ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ എതിരാളികളെ നേരിടാൻ തക്ക സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം കനത്ത പരാജയമാണ് സിപിഎമ്മിനു നേരിടേണ്ടി വന്നത്. ബംഗാളിലും കനത്ത തോൽവി ഏറ്റുവാങ്ങി.

ഇതിനിടെ സിപിഎം സംസ്ഥാന ഘടകത്തിനെതിരെ വിമർശനമുയർത്തി വി എസ് അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിക്കു കത്തു നൽകിയതായും ഇന്നലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലല്ലാതെ വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തണം. എന്തുകൊണ്ട് തിരിച്ചടിയേറ്റുവെന്നു സത്യസന്ധമായി പരിശോധന നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

 

“ടിയാനന്‍മെന്‍ സ്‌ക്വയറിനെക്കുറിച്ച് ഒരക്ഷരം പറയരുത്‌”, ഗാര്‍ഡിയന്‍ അടക്കമുള്ള വെബ്‌സൈറ്റുകള്‍ക്ക് ചൈനയുടെ നിരോധനം