X

നിയമ സഭയിൽ കറുത്ത ഷർട്ടിട്ട് പിസി ജോർജ്ജും ഒ രാജഗോപാലും; എെക്യം തുടങ്ങി

സഭയുടെ നടുത്തളത്തിലിറഞ്ഞി യുഡിഎഫ് പ്രതിഷേധം

ബിജെപിക്കൊപ്പം നിൽക്കുമെന്ന സ്ഥിരീകരിച്ചതിന് പിറകെ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ശബരിമല വിഷയത്തിലെ സർ‍ക്കാർ നിലപാടിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി  ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജ്ജ്.   കറുപ്പണിഞ്ഞാണ് പി സി ജോർജ്ജ് ഇന്ന് സഭയിലെത്തിയത്. അയ്യപ്പ ഭക്തരോടുള്ള പിന്തുണ കാണിക്കാനാണ് കറുപ്പ് വേഷമെന്ന് പി. സി. ജോര്‍ജ് പ്രതികരിച്ചു. സഭയിൽ ഇന്നു മുതൽ ബിജെപിക്ക് ഒപ്പമെന്നും അദ്ദേഹം വ്യക്തമാക്കി. ജോർജിന് പുറമെ ഏക ബിജെപി എംഎൽഎ ആയ ഒ രാജഗോപാലും ഇന്ന് കറുപ്പ് വസ്തം ധരിച്ചാണ് സഭയിലെത്തിയത്.

അതിനിടെ ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സഭയുടെ നടുത്തളത്തിലിറഞ്ഞി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയിൽ മുഖ്യമന്തി മറുപടി പറയുന്നതിനിടെയായിരുന്നു പ്രതിഷേധം.  പ്രളയദുരിതാശ്വാസത്തിന് എന്തൊക്കെ ചെയ്തു എന്ന എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കവെയാണ് പ്രതിപക്ഷം ബഹളം വെച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബാനർ ഉൾപ്പെടെ ഉയർത്തി സ്പീക്കറുടെ ചേംബറിന് സമീപം വരെ പ്രതിഷേധം ഉയർന്നു.

പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ശബരിമലയില്‍ ഭക്തരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ സര്‍ക്കാര്‍ വളം നല്‍കുകയാണ് ചെയ്യുന്നതെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

പി സി ജോര്‍ജ്ജ് ഇനി ബിജെപിയോടൊപ്പം; സന്തോഷത്തോടെ സ്വീകരിച്ചാലും

ശബരിമലയിലെ സ്ഥിതിഗതികൾ പഠിക്കാൻ അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ചു

This post was last modified on November 28, 2018 10:12 am