X

ശബരിമലയെ ഉടന്‍ ശാന്തമാക്കണം; പ്രതിഷേധക്കാരില്‍ സ്വകാര്യ താല്‍പര്യക്കാര്‍ ഉണ്ടെന്ന് ഹൈക്കോടതി

കേസ് ഇന്ന് പരിഗണിക്കണമെങ്കില്‍ സത്യവാങ്മൂലം ഇന്നലെ സമര്‍പ്പിക്കണമായിരുന്നു. പതിനൊന്നാം മണിക്കൂറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ എങ്ങനെ പരിശോധിക്കുമെന്നും കോടതി

ശബരിമല വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയ ഡിജിപിയുടെ നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഇന്ന് പരിഗണിക്കണമെങ്കില്‍ സത്യവാങ്മൂലം ഇന്നലെ സമര്‍പ്പിക്കണമായിരുന്നു. പതിനൊന്നാം മണിക്കൂറില്‍ സമര്‍പ്പിച്ചാല്‍ സത്യവാങ്മൂലം എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ച ശബരിമലയിലെ സ്ഥിതിഗതികള്‍ സാധ്യമാകും വേഗത്തില്‍ സാധാരണ നിലയിലാക്കണമെന്നും വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ചിലക്ക് സ്വകാര്യ താല്‍പര്യങ്ങളുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ നിയമം കയ്യിലെടുക്കരുതെന്നും സമാധാനം കൊണ്ടുവരാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശയന പ്രദിക്ഷണം നടത്താന്‍ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. ശബരിമല ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

അതേസമയം രേഖകള്‍ ലഭ്യമാവുന്നതിലെ കാലതാമസമാണ് സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതെന്ന് വിമര്‍ശനത്തിന് മറുപടിയായി
അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അക്രമസംഭവങ്ങള്‍ സുപ്രിംകോടതി വിധിക്ക് എതിരെയാണെന്നം ഡിജിപി സത്യവാങ്മൂലത്തില്‍ അറിയിച്ചു. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നും തന്നെ പൊലീസ് ശബരിമലയില്‍ ചെയ്തിട്ടില്ല. പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ല. ഭക്തരെ ആക്രമിച്ചെന്ന ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന സത്യവ്ങ്ങ്മൂലം ഭക്തര്‍ നടപ്പന്തലില്‍ വിരിവയക്കാതിരിക്കാനാണ് വെള്ളമൊഴിച്ചതെന്ന ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടെന്നതും ദേവസ്വം ബോര്‍ഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ പ്രത്യേകം വ്യക്തമാക്കുന്നതാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം. നടപ്പന്തലില്‍ 17000 പേര്‍ക്ക് വിരിവെക്കാന്‍ സൗകര്യമുണ്ട്.

അന്നദാനത്തിന് എത്തുന്നവരുടെ കൂറവ് തീര്‍ഥാടകരുടെ കുറഞ്ഞതിന്റെ തെളിവാണ്. ആദ്യ ദിനങ്ങളില്‍ 9,000 പേരാണ് എത്തിയിരുന്നതെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ അത് 6000 ആയി കുറഞ്ഞെന്നും സത്യവാങ്ങ് മുലം പറയുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയും ഭക്തരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു എന്ന പൊലീസിന്റെ വാദത്തിന് എതിരാണ് ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം. നടവരവിലും, അപ്പം, അരവണ പ്രസാദ വരുമാനത്തിലും വന്‍ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശബരിമലയില്‍ നടക്കുന്ന അക്രമങ്ങള്‍ സുപ്രിംകോടതി വിധിക്കെതിരെ: ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു

ഒരു ദളിതനായി ജനിച്ചാല്‍ത്തന്നെ കൊല്ലപ്പെടും എന്ന സ്ഥിതിക്ക് ഇനി പറയാനുള്ളത് പറഞ്ഞിട്ടേ കത്താനുദ്ദേശിക്കുന്നുള്ളു : സണ്ണി എം കപിക്കാട്