X

മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായിട്ടില്ല, തോല്‍വിയ്ക്കു കാരണം ശബരിമല മാത്രമല്ലെന്ന് കാനം

പ്രതിപക്ഷത്തിന്‍റെ യോജിപ്പില്ലായ്മയാണു മോദിയുടെ വലിയ വിജയത്തിനു കാരണമെന്നും കാനം ആരോപിച്ചു.

കേരളത്തില്‍ ഇടതുമുന്നണിക്ക് തിരിച്ചടി ഏറ്റതിന് കാരണമായത് ശബരിമല മാത്രമല്ലെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം. മറ്റ് പല കാര്യങ്ങളും തോല്‍വിയിലേക്ക് നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഇന്നലെ നടന്ന സിപിഎം സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സംസ്ഥാനത്തെ തിരിച്ചടിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകൾ കാരണമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വലിയ വോട്ട് വ്യത്യാസമുണ്ടായതു പരിശോധിക്കുമെന്നും ശബരിമല നിലപാട് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കാനത്തിന്റെ പ്രതികരിച്ചു. കേരളത്തില്‍ ഇടതുമുന്നണി നേരിട്ടത് വന്‍ പരാജയമാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പ്രതിപക്ഷത്തിന്‍റെ യോജിപ്പില്ലായ്മയാണു മോദിയുടെ വലിയ വിജയത്തിനു കാരണമെന്നും കാനം ആരോപിച്ചു. ബിജെപിക്കു ബദല്‍ ഉയർത്തക്കാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടത് തിരിച്ചടിയായി. സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വന്‍ തിരിച്ചടി നേരിട്ടത് പോളിറ്റ്ബ്യൂറോ ഗൗരവത്തോടെയാണ് കാണുന്നത്. തോല്‍വിക്ക് കാരണമായ എല്ലാ കാര്യങ്ങള്‍ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കുമെന്നും കാനം പറഞ്ഞു.

 

ഒരു മനുഷ്യനാണെന്ന പരിഗണന കിട്ടാന്‍ നാല്‍പത് കൊല്ലം പണിയെടുക്കേണ്ടി വന്നു, എന്നിട്ട് അവരൊക്കെയാണ് എന്നെ ചീത്ത വിളിക്കുന്നത്- സണ്ണി എം. കപിക്കാട് സംസാരിക്കുന്നു- ഭാഗം 2

This post was last modified on May 28, 2019 11:16 am

Related Post
Leave a Comment