X

ശബരിമല മണ്ഡല- മകര വിളക്ക് തീർത്ഥാടനം: മതിയായ സൗകര്യങ്ങളില്ലെന്ന് ആക്ഷേപം; സുരക്ഷയൊരുക്കി പോലീസ്

തീര്‍ത്ഥാടന കാലത്ത് വനിതാ പൊലീസുകാരുള്‍പ്പെടെ 18,000 പൊലീസുകാരെ വിന്യസിക്കും. നാല് ഘട്ടങ്ങളായിട്ടാവും പോലീസ് വിന്യാസം നടത്തുക.

ശബരിമല മകര മണ്ഡല വിളക്ക് തീര്‍ത്ഥാടനം ഒരു ദിവങ്ങള്‍ക്കപ്പുറം ആരംഭിക്കാനിരിക്കെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മതിയായ മുന്നോരുക്കുങ്ങള്‍ പുര്‍ത്തിയായിട്ടില്ലെന്ന് ആരോപണം. പമ്പയ്ക്ക് പുറമെ ഇത്തവണ ബേസ് ക്യാംപായി പ്രവര്‍ത്തിക്കുന്ന നിലയ്ക്കല്‍, എരുമേലി, എന്നിവിടങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലയ്ക്കലില്‍ നിലവില്‍ 6000ത്തോളം പേര്‍ക്ക് മാത്രം വിരിവയ്ക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 10000 പേര്‍ക്ക് നിലയ്ക്കലില്‍ സൗകര്യം ഒരുക്കുമെന്നായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് പ്രഖ്യാപനം. 1000 ശൂചിമുറികളും നിലയ്ക്കലില്‍ ഒരുക്കിയിട്ടുണ്ട്. വിരിവയ്ക്കാന്‍ ഇത്തവണ പമ്പയില്‍ അനുമതിയില്ല. എന്നാല്‍ ഇവിടെ 600 ഓളം ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നാളെ വൈകീട്ട് നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കല്‍ മാത്രമായിരിക്കും നാളെ നടക്കുക. എന്നാല്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് തങ്ങേണ്ട് സമയക്രമം ഉള്‍പ്പെടെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. ദര്‍ശനത്തിന് പാസ് അവദിക്കുമെന്ന കാര്യത്തിലും ഇതുവെ വ്യക്തത വന്നിട്ടില്ല.

നാടതുറക്കുന്നതിന് മുന്നോടിയായി തീര്‍ത്ഥാടക സംഘങ്ങള്‍ എത്തിത്തുടങ്ങിയട്ടുണ്ടെങ്കിലും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാകരെ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ മാത്രമേ നിലയ്ക്കലില്‍ നിന്നും കടത്തിവിടുകയുള്ളു. അന്ന് 12 മണി മുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ആരംഭിക്കും. ഇലക്ട്രിക് ബസ്സുകൾ ഉൾപ്പെടെയാണ് ഇത്തവണ നിലയ്ക്കൽ – പമ്പ റൂ്ട്ടിൽ  ഇത്തവണ സർവീസ് നടത്തുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി പമ്പയിലും പരിസരത്തും കനത്ത സുരക്ഷയാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് സംഘം ഉള്‍പ്പെടെ ഉള്ളവര്‍ പമ്പയിലെത്തിയിട്ടുണ്ട്. ഇലവുങ്കലില്‍ പോലീസ് നടത്തുന്ന കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്. അതേസമയം കാനന പാതിയിലുടെ എത്തിയ തീര്‍ത്ഥാടകരെ അഴുതയില്‍ വച്ച് വനപാലകര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഭാഗമായി എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് പമ്പയില്‍ തടഞ്ഞു. നാളെ രാവിലെ മാത്രമേ സന്നിധാനത്തേക്കു കടത്തി വിടാനാവു എന്നും സഹകരിക്കണമെന്നുമാണ് പോലീസ് നിലപാട്. തല്‍സമയ സംപ്രേഷണത്തിന്റെ അടക്കം സൗകര്യങ്ങള്‍ സന്നിധാനത്ത് ഒരുക്കാനായി എത്തിയവരെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഉന്നത നിര്‍ദേശം ഉണ്ടെന്ന് പറയുമ്പോഴും വാക്കാലുള്ള നിര്‍ദേശം മാത്രമാണ് പൊലീസിനു ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.

സുരക്ഷാ ക്രമീകീരണങ്ങള്‍ ഉള്‍പ്പെടെ കര്‍ശന നടപടികളുമായി പോലീസും തീർത്ഥാടന കാലത്ത് ശബരിമലയിലുണ്ടാവും. രണ്ട് ഐജിമാരും നാല് എസ്പിമാരുടെയും നേതൃത്വത്തിലാണ് സന്നിധാം പമ്പ എന്നിവിടങ്ങളില്‍ സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഐജി വിജയ് സാഖറെയ്ക്കാണ് സന്നിധാനത്തിന്റെയും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. ക്രമസമാധാനം, തിരക്ക് എന്നിവ് വെവ്വേറെ നിയന്ത്രിക്കാനാണ് ഇത്തവണത്തെ തീരുമാനം ഇതിനായി രണ്ട് എസ്പിമാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. സുരക്ഷ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവി വ്യാഴാഴ്ച നിലയ്ക്കലിലെത്തും.

തീര്‍ത്ഥാടന കാലത്ത് വനിതാ പൊലീസുകാരുള്‍പ്പെടെ 18,000 പൊലീസുകാരെ വിന്യസിക്കും. നാല് ഘട്ടങ്ങളായിട്ടാവും പോലീസ് വിന്യാസം നടത്തുക. മണ്ഡല കാലത്തെ മുന്ന് ഘട്ടങ്ങളില്‍ 4500 പോലീസുകാരെയും മര വിളക്കിന് 5000 ഉദ്യോഗസ്ഥരെയും വിന്യസിക്കുകയാണ് ലക്ഷ്യമാക്കുന്നത്. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. ഇതര സംസ്ഥാനത്ത് നിന്നും വനിതാ പൊലീസുകാരെ ലഭ്യമാവുന്ന മുറയ്ക്ക് അവരെയും ശബരിമലയില്‍ വിന്യസിക്കും. ഇതിനായി ഡിജിപി അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

അപ്പം- അരവണ കൗണ്ടറുകള്‍ മാറ്റിസ്ഥാപിക്കണം; അഭിഷേക നെയ്യ് വിതരണം ചെയ്യാൻ പ്രത്യേക ക്രമീകരണം; പ്രതിഷേധങ്ങൾ തടയാൻ നിർദേശങ്ങളുമായി പോലീസ്

ശബരിമല സര്‍വകക്ഷി യോഗം: വിധി നടപ്പാക്കാന്‍ സര്‍ക്കാരിനുള്ള ബാധ്യത ആവര്‍ത്തിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച എ കെ ബാലന്‍ യോഗത്തിലില്ല

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

This post was last modified on November 15, 2018 2:02 pm