X

ശബരിമല: സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്നുമുതൽ ബിജെപിയുടെ സത്യഗ്രഹ സമരം

സമരം പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപി ഉദ്ഘാടനം ചെയ്യും. 

ശബരിമല വിഷയത്തിൽ‌ ബിജെപി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രതിഷേധ സമരം  അൽപസമയത്തിനകം സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ അനിശ്ചിത കാല സത്യഗ്രഹം ആരംഭിക്കുന്നതോടെ തുടങ്ങുന്ന സമരം രാവിലെ പത്തിന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപി ഉദ്ഘാടനം ചെയ്യും.

ശബരിമലയിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കുക, ജയിലിൽ കഴിയുന്ന പാർട്ടി ജനറൽ സെക്ടട്ടറി കെ സുരേന്ദ്രനെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, ഭക്തർക്കു മതിയായ സൗകര്യങ്ങളൊരുക്കുക, സമരം ചെയ്തവർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബിജെപി സമരത്തിലുടെ മുന്നോട്ട് വയ്ക്കുന്നത്.

ബിജെപിയുടെ ആവശ്യങ്ങൾ 15 ദിവസത്തിനകം അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുനും പാർട്ടി കോർകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തിന്  പുറമെ അഞ്ചാം തീയതി മുതല്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കുാനും പാർട്ടി കോർകമ്മിറ്റിയിൽ തീരുമാനമയിരുന്നു  . പരിപാടിയില്‍അതാത് പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിക്കും. ബിജെപിയിലേക്കു വരുന്നവരെ സ്വീകരിക്കാനും ഈ  സംവിധാനമുണ്ടാവും. ബിജെപി നേതാവ് എംടി രമേശിനാണ് സദസ്സുകളുടെ സംസ്ഥാന തലത്തിലെ കോ ഓര്‍ഡിനേഷന്‍ ചുമതല.

ശബരിമല വിഷയം പഠിക്കാനെത്തിയ കേന്ദ്ര സംഘം സന്നിധാനത്ത് ഉൾപ്പെടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കുകയാണെന്ന്  വിമർശനം ഉന്നയിച്ചതിന് പിറകെയാണ് ഇന്ന് സമരം  ആരംഭിക്കന്നത്.

 

 

This post was last modified on December 3, 2018 9:33 am

Related Post
Leave a Comment