X

രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്നും പിരിച്ചുവിടണം; ബിഎസ്എന്‍എല്‍ പേജില്‍ സൈബര്‍ ആക്രമണം; ബഹിഷ്‌കരണ ഭീഷണി

യുവതി വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്നും, വൃതം എടുക്കാതെ മല കയറാനെത്തിയ യുവതി അയ്യപ്പനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും കാട്ടിയുള്ള കമന്റുകളാണ് പേജില്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍ എല്ലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം. ശബരിമലയ്ക്ക് കളങ്കം ഉണ്ടാക്കിയെന്നും, വിശ്വാസികളുകളുടെ വികാരത്തിന് മുറിവേല്‍പ്പിച്ചുമെന്നും ആരോപിച്ചാണ് പേജില്‍ കുറിച്ചിരിക്കുന്ന മിക്ക കമന്റുകളും.  യുവതി വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്നും, വൃതം എടുക്കാതെ മല കയറാനെത്തിയ യുവതി അയ്യപ്പനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. രഹ്ന ഫാത്തിമയെ പുറത്താക്കിയില്ലെങ്കില്‍ ബിഎസ്എന്‍എല്ലിനെ വ്യാപകമായി ബഹിഷ്‌കരിക്കുമെന്ന ഭീഷണയും കമന്റുകളില്‍ നിറയുന്നുണ്ട്.  നൂറുകണക്കിന് അഭിപ്രായങ്ങളാണ് ഇതിനോടകം പേജില്‍ കുറിക്കപ്പെടുന്നത്.

എന്നാല്‍ രഹ്നയെ പിന്തുണയ്ക്കുന്ന കമന്റുകളും പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടന്നത് ആചാര ലംഘനങ്ങള്‍ അല്ലെന്നും സുപ്രീം കോടതി വിധി പ്രകാരമാണ് അവരുടെ ക്ഷേത്ര പ്രവേശനം എന്നും ഇത്തരം കമന്റുകള്‍ അഭിപ്രായപ്പെടുന്നു. ശബരിമല സന്ദര്‍ശനത്തിന് പിറകെ അവരുടെ വീടുള്‍പ്പെടെ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ അവശ്യമായ സുരക്ഷ ഒരുക്കണമെന്നും കമന്റുകള്‍ ആവശ്യപ്പെടുന്നു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbsnlcorporate%2Fposts%2F1818968078200796&width=500″ width=”500″ height=”634″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

അതിനിടെ, രഹ്ന ഫാത്തിമ്മയുടെ ശബരിമല സന്ദര്‍ശനത്തില്‍ ഉത്തരവാദിത്വം ഇല്ലെന്ന് വ്യക്തമാക്കി ബിഎസ്എന്‍എല്‍ രംഗത്തെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് അവരുടെ യാത്രയെന്നും ബിഎസ്എന്‍എല്‍ പ്രതികരിച്ചു. നടപടി ആവശ്യപ്പെട്ട് കമന്റുകള്‍ വ്യാപകമായതിന് പിറകെയായിരുന്നു കമ്പനിയുടെ വിശദീകരണം. ബിഎസ്എന്‍എല്ലിന്റെ എറണാകുളം എസ്എസ്എയിലെ ജീവനക്കാരിയാണ് രഹ്ന ഫാത്തിമ.

ആചാരലംഘനം; നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല LIVE: പൊലീസ് നടപടിക്ക് കേന്ദ്ര പിന്തുണ, വിശ്വാസത്തെ ഹനിക്കില്ലെന്ന് മുഖ്യമന്ത്രി; ഏഴിടങ്ങളില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ