X

വിധി ഐതിഹാസികം: 27ാം വയസില്‍ ശബരിമലയില്‍ കയറിയെന്ന് വെളിപ്പെടുത്തിയ മുന്‍ നടി ജയമാല

1986ല്‍ ഏപ്രില്‍ മാസത്തില്‍ ജയമാല ശബരിമലയില്‍ പ്രവേശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുമെന്നുള്ള വെളിപ്പെടുത്തല്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ശബരിലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി ഐതിഹാസികമെന്ന് കര്‍ണാടക മന്ത്രിയും മുന്‍ സിനിമാ താരവുമായിരുന്ന ജയമാല. തന്റെ 27ാം വയസില്‍ ശബരിമലയില്‍ കയറിയെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ വിവാദ നായികയായ വ്യക്തികൂടിയായ ജയമാല. വിധിയില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അവര്‍ തീരുമാനം തന്റെ  പൂര്‍വികര്‍ ചെയത പുണ്യത്തിന്റെ ഫലമാണെന്നും ദൈവം തന്ന വിധിയാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ കര്‍ണാടകയില്‍ വനിതാ ശിശുക്ഷേണ വകുപ്പ്  മന്ത്രിയാണ് ജയമാല.

ശബരിമലയില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തില്‍ ക്ഷേത്രത്തില്‍ സ്ത്രീസാന്നിദ്ധ്യം കണ്ടുവെന്ന പറഞ്ഞതിന് തൊട്ടുപുറകെയായിരുന്നു കന്നട നടികൂടിയായ ജയമാല ശ്രീകോവിലിനുള്ളില്‍ കയറി വിഗ്രഹത്തില്‍ തൊട്ടുവെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലായിരുന്നു ഇത്. 1986ല്‍ ഏപ്രില്‍ മാസത്തില്‍ ജയമാല ശബരിമലയില്‍ പ്രവേശനം നടത്തിയെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുമെന്നുള്ള വെളിപ്പെടുത്തല്‍.

സംഭവത്തെ തുടര്‍ന്ന് താരത്തിനെതിരെ മതവികാരം വൃണപ്പെടുത്തിയതിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി വട്ടം ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറിയതായി റിപ്പോര്‍ട്ടുകള്‍ ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതും വിവാദമായിരുന്നു.

 

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി

This post was last modified on September 28, 2018 12:27 pm