X

ശബരിമല: യുവതീ പ്രവേശനം തടയാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം

വിധി നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുളള പോംവഴിയെന്നും ദേവസ്വം ബോര്‍ഡിന് ലഭിച്ച് ഉപദേശത്തില്‍ പറയുന്നു.

ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി പരിഗണിക്കാമെന്ന് അറിയിക്കുമ്പോഴും വിധി സ്റ്റേ ചെയ്യാത്ത കോടതി നടപടി യുവതി പ്രവേശനം വിലക്കാനാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ദേവസ്വം ബോര്‍ഡിന് നിയമോപദേശം. യുവതി പ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുളള പോംവഴിയെന്നും ദേവസ്വം ബോര്‍ഡിന് ലഭിച്ച് ഉപദേശത്തില്‍ പറയുന്നു. മുതിര്‍ന്ന  അഭിഭാഷകന്‍ ചന്ദ്രോദയ് സിങ്ങാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയത്.

മണ്ഡലക്കാല തീര്‍ത്ഥാടനം സുഗമമമായി സാധ്യമാക്കാന്‍ ഇക്കാലത്ത് യുവതി പ്രവേശനം നടപ്പാകുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവുള്‍പ്പെടെ രംഗത്തെത്തിയതിന് പിറകെയാണ് നടപടി വിലക്കാനാവില്ലെന്ന് നിയമോപദേശം പുറത്ത് വരുന്നത്. പന്തളം രാജ കൊട്ടാരവും, തന്ത്രി കുടുംബാംഗങ്ങളും ഉള്‍പ്പെടെ ജനുവരി 22 വരെ കാത്തിരിക്കണമെന്ന നിലപാടെടുക്കുമെന്നതിനാല്‍ നാളെ നടക്കുന്ന സമവായ ചര്‍ച്ചകളിലും നിയമോപദേശം വിഷയമായേക്കും.

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനപരിശോധന ഹര്‍ജികള്‍ തുറന്നകോടതിയില്‍ കേള്‍ക്കുമെന്ന് ഇന്നലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ ഭരണഘടനാ ബെഞ്ച് വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടിയത്.

മണ്ഡലകാലത്തെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കുമോ? പോലീസിന് അവ്യക്തത; എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായെന്ന് ഹൈന്ദവ സംഘടനകള്‍

ശബരിമല: യുവതീ പ്രവേശന വിധി നടപ്പാക്കരുതെന്ന ഹർജി സുപ്രീം കോടതി തള്ളി; ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ല

സമാധാനം പറഞ്ഞാല്‍ കലാപത്തിനു കോപ്പ് കൂട്ടുന്നവര്‍ കേള്‍ക്കുമോ, ഈ മണ്ഡലകാലം പരീക്ഷണകാലമായിരിക്കുമെന്ന് ഉറപ്പ്

This post was last modified on November 14, 2018 1:20 pm