X

ശബരിമല സ്ത്രീ പ്രവേശനം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍

മറ്റ് അജണ്ടകളുള്ളതുകൊണ്ടാണ് ആര്‍എസ്എസ് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതെന്നും ശിവസേന ആരോപിക്കുന്നു

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ആചാരങ്ങളെ തള്ളിയുള്ള സുപ്രീം കോടതി ഉത്തവില്‍ പ്രതിഷേധിച്ച് സംസഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ഒക്ടോബര്‍ ഒന്നിന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്്. ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

വെറും യുക്തിമാത്രം അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതിയുടെ വിധി. ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാന്‍ കോടതി തയ്യാറായില്ല. വിധി പരമോന്നത നീതിപീഠത്തിന്മേലുള്ള ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കും. ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു മുന്‍പു നിലവിലുള്ളതാണ് ശബരിമലയില്‍ ആചാരങ്ങളെന്നും അത്് സംരക്ഷിക്കപ്പെടണം. ക്ഷേത്രത്തിന്റെ ആരാധന എങ്ങനെ വേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവച്ചിട്ടില്ല അദ്ദഹം വ്യക്തമാക്കി.

ഹിന്ദു ക്ഷേത്ര പ്രവേശന നിയം 1965 ലെ ചട്ടം 3(ബി) റദ്ദാക്കിയത് സ്ത്രീകളെയും അവരുടെ വിശ്വാസത്തെയും അവഹേളിക്കലാണ്. മറ്റ് അജണ്ടകളുള്ളതുകൊണ്ടാണ് ആര്‍എസ്എസ് സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതും ശിവസേന ആരോപിച്ചു.

 

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

This post was last modified on September 29, 2018 3:35 pm