X

ശബരിമല: ഇനി തുറന്ന കോടതിയില്‍; റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും

അയ്യപ്പഭക്തരുടെ കൂട്ടായ്മ, ഹിന്ദു സംഘടനയായ വിശ്വഹിന്ദുപരിഷത്ത്, അയ്യപ്പ ധര്‍മസമിതി എന്നിവരാണ് റിട്ട് ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്. 

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്തു കൊണ്ട്  സമര്‍പ്പിച്ച 3  റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തുറന്ന കോടതി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 13 ന് വൈകീട്ട് മുന്നിനാണ് ഹര്‍ജികള്‍ പരിഗണിക്കുക.

കേസില്‍ റിട്ട് ഹര്‍ജികളിലെ വാദങ്ങള്‍ പരിശോധിക്കും.  എന്നാല്‍ കോടതിക്ക് മുന്നിലെത്തിയിട്ടുള്ള 19 പുനപ്പരിശോധന ഹര്‍ജികള്‍ ഇതിനൊപ്പം കേള്‍ക്കുമൊ എന്ന് വ്യക്തമല്ല. വിധിപറഞ്ഞ ബഞ്ചിലെ നാല് ജഡ്ജിമാര്‍ നിലവില്‍ കോടതിയില്‍ ഉള്ളതിനാല്‍ ഇവരുടെ അഭിപ്രായം അരാഞ്ഞ ശേഷം മാത്രമേ തീരുമാനം ഉണ്ടാകു. ഇതോടെയാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

അയ്യപ്പഭക്തരുടെ കൂട്ടായ്മ, ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദുപരിഷത്ത്, അയ്യപ്പ ധര്‍മസമിതി എന്നിവരാണ് റിട്ട് ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ വൃശ്ചികം ഒന്നിന്(നവംബര്‍ 16) ശബരിമല നട തുറക്കുന്നതിന് മുമ്പ് തന്നെ ഹര്‍ജി പരിഗണനയ്ക്ക് എടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.അതേസമയം, ശബരിമല വിഷയത്തില്‍ പുതിയ ഹര്‍ജികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് സുപ്രീം കോടതി തീരുമാനമെടുക്കും.  പ്രവേശനം നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി പോലും കോടതിയെ സമീപിച്ചിട്ടില്ലെന്നും വിധി അയ്യപ്പവിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചുവെന്നം വ്യക്തമാക്കിയാണ് ഹര്‍ജികളിലെ പ്രധാന അരോപണം. വിധിയെ തുടര്‍ന്നുളള ക്രമസമാധാനപ്രശ്‌നവും ഹര്‍ജികളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ട് കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ഭരണടനാ ബെഞ്ച് വിധി പറഞ്ഞത്.

ഐജി ശ്രീജിത് അയ്യപ്പ സ്വാമിയുടെ മുന്‍പില്‍ കരഞ്ഞതെന്തിന്? ലതയും…

‘ഭഗവാന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ..’ പമ്പ മുതല്‍ സന്നിധാനം വരെ ശയനപ്രദക്ഷിണം നടത്തി ഭക്തന്‍

ഞങ്ങള്‍ മലയിറങ്ങിയത് പോലീസ് പറഞ്ഞിട്ടല്ല; പേടിച്ചിട്ടാണ്: ശബരിമലയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു

 

 

This post was last modified on October 23, 2018 12:44 pm