ശബരിമലയ്ക്ക് പോവാന്‍ മാലയിട്ട കോഴിക്കോട് സ്വദേശിയായ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് സൂര്യ ദേവാര്‍ച്ചന എന്ന യുവതിയെ പിരിച്ചുവിട്ടത്. ശബരിമലയില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഭീഷണി നില്‍ക്കുന്ന സാഹചര്യത്തില്‍ മാലയിട്ട് വ്രതം നോക്കി മലയ്ക്ക് പോകാനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. ഇതിന് പിറകെയാണ് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
സുപ്രിംകോടതി ഉത്തരവ് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയെന്നും പ്രാര്‍ത്ഥനയോടെ പൂജിച്ച് തന്ന മാലയിട്ടുവെന്നും അവര്‍ വ്യക്തമാക്കിരുന്നു. കൂടാതെ തനിക്ക് സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും വേണ്ട സുരക്ഷ കിട്ടുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം മാലയിടുന്നതിന്റെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ക്കതെതിരെ വന്‍ തോതില്‍ സൈബര്‍ ആക്രമണം ഉള്‍പ്പെടെയും നടന്നിരുന്നു.
This post was last modified on October 17, 2018 12:40 pm
Leave a Comment