X

വന്ദേമാതരം വിളിക്കാന്‍ പറ്റില്ല, ഭരണഘടന സിന്ദാബാദ്: സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന്‍

ബിജെപി എംപിമാര്‍ ഉറക്കെ വന്ദേ മാതരം വിളിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് ഷഫീഖുര്‍ റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭ സമ്മേളനത്തിന്റെ രണ്ടാം ദിവസം എംപിമാരുടെ സത്യപ്രതിജ്ഞ തുടരുന്നതിനിടെ ബിജെപി എംപിമാരുടെ തീവ്ര ദേശീയ, ഹിന്ദുത്വ മുദ്രാവാക്യങ്ങളും ഇതിന് ശക്തമായ മറുപടി നല്‍കുന്ന പ്രതിപക്ഷ എംപിമാരും ശ്രദ്ധേയമായ കാഴ്ചയായി. സത്യപ്രതിജ്ഞ ചെയ്യാന്‍ വരുമ്പോള്‍ ജയ് ശ്രീരാം മുദ്രാവാക്യങ്ങളുമായാണ് എഐഎംഎഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദീന്‍ ഒവൈസിയെ ബിജെപി എംപിമാര്‍ സ്വീകരിച്ചത്. ജയ് ഭീം, അള്ളാഹു അക്ബര്‍, ജയ് ഹിന്ദ് മുദ്രാവാക്യങ്ങളിലൂടെ ഒവൈസി തിരിച്ചടിച്ചു. വന്ദേ മാതരം വിളിക്കാന്‍ തന്റെ മതവിശ്വാസം തന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ്‌, ഭരണഘടനയ്ക്ക് സിന്ദാബാദ് വിളിച്ചു.

ബിജെപി എംപിമാര്‍ ഉറക്കെ വന്ദേ മാതരം വിളിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് ഷഫീഖുര്‍ റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്. വന്ദേ മാതരം വിളിക്കാനാവില്ല എന്ന് പറഞ്ഞതോടെ ബിജെപി എംപിമാര്‍ ബഹളം വച്ചു. ഉത്തര്‍പ്രദേശിലെ സംഭാലില്‍ നിന്നുള്ള എംപിയാണ് ഷഫീഖുര്‍ റഹ്മാന്‍. 2013ല്‍ ലോക്‌സഭയില്‍ വന്ദേ മാതരം പ്ലേ ചെയ്തപ്പോള്‍ അന്ന് സംഭാലില്‍ നിന്നുള്ള
ബി എസ് പി എംപിയായിരുന്ന ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ്‌ പ്രതിഷേധിച്ച് സഭ വിട്ടിരുന്നു.

This post was last modified on June 18, 2019 7:06 pm

Related Post
Leave a Comment