സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വിമർശിച്ച് സമസ്ത. മതം കൽപ്പിച്ച അതിർവരമ്പുകൾക്കപ്പുറം സ്ത്രീകൾ പോകുന്നത് ശരിയല്ല. വനിതാ മതിലിനോട് യോജിക്കാൻ കഴിയില്ലെന്നും യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
സ്ത്രീകളെ പരസ്യമായി രംഗത്തിറക്കുന്നത് ശരിയല്ല. സ്ത്രീകളുടെ സ്വാതന്ത്രം നിഷേധിക്കുകയല്ല. മറിച്ച് സ്ത്രീകൾക്ക് പവിത്രമായൊരു സ്ഥാനം മതം കൽപ്പിച്ചിട്ടുണ്ട്. അതിന്റെ അതിർ വരമ്പിനപ്പുറത്ത് ആരും കടന്നുപോവുന്നത് ശരിയല്ലെന്നാണ് സമസ്ഥയുടെ നിലപാടെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിത മതിലുമായി സംഘടന സഹകരിക്കില്ലെന്നും സമസ്‌ത ഉലമ കേരള ജംഇയ്യത്തുൽ ഉലമ യുവജനവിഭാഗം സംസ്ഥാനസെക്രട്ടറി വ്യക്തമാക്കി.
ഇന്ന് വൈകിട്ട് നാലിനാണ് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വനിത മതിൽ സംഘടിപ്പിക്കുന്നത്. കാസർക്കോട്ട് ആരോഗ്യമന്ത്രി മന്ത്രി കെ കെ ശൈലജ വനിത മതിലിന്‍റെ ആദ്യ കണ്ണിയാകും. തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമക്ക് മുന്നിൽ അവസാനിക്കന്ന മതിലിൽ പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ടാണ് അവസാന കണ്ണിയാവുന്നത്. റോഡിന്‍റെ ഇടതുവശം ചേർന്നാണ് മതിൽ തീർക്കുന്നത്. നവോത്ഥാന പ്രതിജ്ഞയുൾപ്പെടെ ചൊല്ലിയ ശേഷം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും നടക്കും.
This post was last modified on January 1, 2019 2:02 pm
Leave a Comment