സ്ത്രീ സമത്വത്തിനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ വനിതാ മതിലിന് മികച്ച പ്രതികരണമാണ് വിവിധ മാധ്യമങ്ങളില്‍ നിന്നടക്കം വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെയും ദേശീയ തലത്തിലെയും അന്താരാഷ്ട്രതലത്തിലെയും മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടെയാണ് വനിതാ മതില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലയാള മനോരമ ദിനപ്പത്രത്തില്‍ ‘ഇതാ.. വന്‍ മതില്‍’ എന്ന തലക്കെട്ടില്‍ കേരളത്തിന്റെ ഭൂപടത്തിന്റെ ആകൃതിയില്‍ ലംബമായിട്ടുള്ള ചിത്രവും ചേര്‍ത്തിട്ടുണ്ട്. തൊട്ടു താഴെ വനിതാ മതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ‘മതില്‍ കഴിഞ്ഞാല്‍ കേരളം ചെകുത്താന്റെ നടാകും’ എന്ന പ്രസ്താവനയും കൊടുത്തിട്ടുണ്ട്.
മാതൃഭൂമി പത്രത്തില്‍ എത്തിയത് ‘ചരിത്രമായി വന്‍മതില്‍’ എന്നാണ്. അര പേജോളം വരുന്ന ചിത്രവും പത്രം ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നു.
ദേശാഭിമാനി മുന്‍ പേജ് തിരശ്ചീനമായി കൊടുത്ത് വനിതാ മതിലിന്റെ മുഴുവന്‍ പേജ് ചേര്‍ത്ത് നല്‍കിയിരിക്കുന്ന തലക്കെട്ട് ‘ഒരുമ’തില്‍ എന്നാണ്.
ബിജെപി മുഖപത്രം ജന്മഭൂമി നല്‍കിയിരിക്കുന്നത് ‘വനിതാ മതില്‍ പൊളിഞ്ഞു’, സംഘര്‍ഷം’ എന്ന തലക്കെട്ടില്‍ കാസര്‍ഗോഡുണ്ടായ സംഘര്‍ഷത്തിന്റെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്.
മലയാളത്തിന്റെ മറ്റു മാധ്യങ്ങള്‍ നല്‍കിയത്, മംഗളം – ‘ചരിത്രമതി’ എന്ന തലക്കെട്ടോട് ചേര്‍ന്ന് വരുന്ന സ്ത്രീ രൂപവുമാണ്. ജനയുഗം – ‘പെണ്‍കരുത്തിന്റെ വന്‍മതില്‍’, കേരള കൗമുദി – ‘ഐക്യ കേരള വന്‍ മതില്‍’, മാധ്യമം – ‘പെണ്‍കരുത്തില്‍ വന്‍ മതില്‍’, സുപ്രഭാതം – ‘മതിലിന്റെ പിന്നാലെ പോരാട്ടം’.
ദേശീയ മാധ്യങ്ങള്‍, ദി ഹിന്ദു ‘Woman line up for gender equality’, ദി ടൈംസ് ഓഫ് ഇന്ത്യ – ‘GREAT WALL OF KERALA: 20 LAKH WOMAN STAND UP FOR GENDER EQUALITY AND SECULARISM’, ദി ടെലഗ്രാഫ് – ‘Women’s Wall towers over pepper tigers’, ദ ഇന്ത്യന്‍ എക്‌സ്പ്രസ് – ‘The Women Wall’, ഡെക്കാണ്‍ ക്രോണിക്കല്‍ – ‘LAKHS OF WOMEN BUILD IN A STATE’.
Also Read: കൈക്കുഞ്ഞുമായി വനിത മതിലിൽ ഒരു തീപ്പൊരിയമ്മ/ വീഡിയോ
അന്താരാഷ്ട്ര മാധ്യങ്ങള്‍: ബിബിസി – ‘Sabarimala temple: Indian women form ‘620 km human chain’ for equality’, ദി ഗാര്‍ഡിയന്‍ – ‘Indian women form 620km human chain in support of lifting of temple ban’, അല്‍ജസീറ – ‘Tens of thousands protest in India over Sabarimala temple’
ചരിത്രമായി വനിത വനിതാ മതില്‍, വീഡിയോ കാണാം..
This post was last modified on January 2, 2019 2:24 pm
Leave a Comment