X

സമരം തോന്ന്യാസം; സനൽകുമാറിന്റെ ഭാര്യ വിജിക്ക് മന്ത്രി എം എം മണിയുടെ ശകാരം

മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ ജോലി ഇരിപ്പില്ലെന്നും മന്ത്രി

നെയ്യാറ്റിൻ കരയിൽ ഡിവൈഎസ്.പിയുമായുണ്ടായ തർക്കത്തിനിടെ കാറിടിച്ച് മരിച്ച സനൽ കുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം എം മണി ശകാരിച്ചതായി ആരോപണം. ജോലിയുൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ച് തിരുവനന്തപരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തി വരുന്നതിനിടെയാണ് വിജിയുടെ ആരോപണം. സമരം ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്.  സമരത്തിന്റെ ഭാഗമായി സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മന്ത്രിമാരെ വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി വൈദ്യുത മന്ത്രിയെ വിളിച്ചപ്പോൾ അദ്ദേഹം ശകാരിക്കുകയായിരുന്നെന്നും അവർ പറയുന്നു.

തോന്ന്യാസത്തിന് സമരം ചെയ്താൽ ജോലി നൽകാനാവില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജോലിക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിൽ സമരം കിടക്കാതെ പോയി മുഖ്യമന്ത്രിയെ കാണണം. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ ജോലി ഇരിപ്പില്ലെന്നും മന്ത്രി പറഞ്ഞു- വിജി പറയുന്നു.  മന്ത്രിമാരെ വിജിയും സമര സമിതി പ്രവർത്തകരും നേരിട്ട് ഫോണിൽ വിളിക്കാൻ തുടങ്ങിയത്.

സനല്‍ കുമാറിന്‍റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്യുന്നത്. രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു സനല്‍ കുമാര്‍. ഭർത്താവിന്റെ മരണത്തോടെ വരുമാനമാർഗം ഇല്ലാതായെന്നും വ്യക്തമാക്കിയാണ് സമരം.  ഇപ്പോള്‍ കടബാധ്യത മൂലം പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് സനലിന്‍റെ കുടുംബം പറയുന്നു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു.   പ്രതിയായ ഡി വൈ എസ് പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചതായാണ് ആരോപണം.

എന്തിന് ജനനേന്ദ്രിയത്തിലെ മുറിവ് മറച്ചുവെച്ചു? സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹമരണത്തില്‍ 20 വര്‍ഷത്തിനു ശേഷം വഴിത്തിരിവ്

മലപ്പുറത്ത് വിവാഹത്തിന് എത്തിയ കോളേജ് വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം

 

This post was last modified on December 19, 2018 4:38 pm