സർഫാസി നിയത്തിന്റെ പരിധിയിൽ നിന്നും സഹകരണ ബാങ്കുകളിലെ വായ്പകളെ ഭാവിയിൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സഭയിലായിരുന്നു പ്രതികരണം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സഹകരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിൽ അധികൃതർ സർഫാസി ചുമത്തുന്ന സാഹചര്യം ഉണ്ടായത് വിവാദമുയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, വിഷയം സഭനിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്നും വാക്ക് ഔട്ട് നടത്തി. മറുപടി തൃപ്തികരല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
അതേസമയം, കേരളത്തിൽ അടുത്തിടെ 15 കർഷകർ ആത്മഹത്യ ചെയ്തതായി കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. ഇടുക്കിയിൽ പത്തും, വയനാട്ടിൽ അഞ്ച് പേരുമാണ് ജീവനൊടുക്കിയത്. എന്നാൽ കർഷകർക്ക് ആശ്വാസമായി മൊറട്ടോറിയം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. 204 കോടി ധന സഹായം വിതരണം ചെയ്തു. വിള നഷ്ടത്തിന് ഇൻഷുറൻസിനായി 51 കോടി രൂപ ഇൻഷുറൻസ് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സർഫാസിയെ നേരിടാൻ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൽ സർഫാസി നടപ്പാക്കിയത് യുഡിഎഫ് സർക്കാർ ആണെന്ന് സഹകരണ മന്ത്രി ജി സുധാകരൻ ആരോപിച്ചു.
This post was last modified on June 10, 2019 12:15 pm
Leave a Comment