X

‘കൊണാര്‍ക്ക് ക്ഷേത്രത്തിലെ ശില്‍പ്പങ്ങള്‍ അശ്ലീലം, ഇത് പുതിയ രാമക്ഷേത്രത്തില്‍ ഉണ്ടാവില്ല’; വിവാദ പരാമര്‍ശത്തില്‍ ഗവേഷകന് ഒഡീഷ നിയമസഭാ കമ്മിറ്റിയുടെ നോട്ടീസ്

ഒക്ടോബര്‍ 11ന് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവും നിയമസഭാ കമ്മിറ്റി അധ്യക്ഷനുമായ നര സിംഹ മിശ്രയാണ് നോട്ടീസ് നല്‍കിയത്.

ഒഡീയിലെ കൊണാര്‍ക്ക് ക്ഷേത്രത്തെ കുറിച്ച് അപകീര്‍ത്തി പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ പ്രമുഖ പ്രതിരോധ ഗവേഷകന്‍ അഭിജിത്ത് അയ്യര്‍ മിത്രക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഒക്ടോബര്‍ 11ന് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവും നിയമസഭാ കമ്മിറ്റി അധ്യക്ഷനുമായ നര സിംഹ മിശ്രയാണ് നോട്ടീസ് നല്‍കിയത്.

കൊണാര്‍ക്ക് ക്ഷേതത്തിന് മുന്നില്‍ വച്ച് ചിത്രീകരിച്ച വീഡിയോ പ്രകാരമാണ് നടപടി. ക്ഷേത്രം വിശുദ്ധ സ്ഥലമാണെന്നാണ് പറയുന്നത്. എന്നാല്‍ അങ്ങനെയല്ല. ഹന്ദുക്കള്‍ക്കെതിരെ മുസ്ലിംങ്ങള്‍ നടത്തുന്ന ഗൂഡാലോചനയാണിത്. ഇവിടുള്ളതുപോലുള്ള അശ്ലീല ശില്‍പ്പങ്ങള്‍ പുതിയ രാമ ക്ഷേത്രത്തില്‍ ഉണ്ടാവില്ല. ജയ് ശ്രീറാം. എന്നായിരുന്നു അഭിജിത്ത് അയ്യരുടെ പ്രതികരണം. സപ്തംബര്‍ 16നായിരുന്നു അഭിജിത്ത് വീഡിയോ പോസ്റ്റ് ചെയ്തത്.

ട്വിറ്റില്‍ പ്രചരിച്ച പ്രസ്താവനയുടെ വിവാദമായതോട സപ്തംബര്‍ 20ന് അഭിജിത്ത് ഡല്‍ഹിയില്‍ അറസ്റ്റിലാവുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ ജാമ്യത്തിലായിരുന്നു പിന്നീട് പുറത്തിറങ്ങിയത്. സംഭവത്തില്‍ 20 ന് തന്നെ നിയമസഭാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് അടുത്ത സമ്മേളനത്തില്‍ സമര്‍പ്പിക്കാനാണ് നീക്കം.

അതേസമയം, അഭിജിത്തിനെ വിളിച്ചുവരുത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ്, ഇന്റലിജന്‍സ് മേധാവികളില്‍ നിന്നും രണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും റിപോര്‍ട്ട് തേടിയുന്നു. തുടന്ന് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന്് കണ്ടതിനെ തുടര്‍ന്നാണ് കമ്മിറ്റിയുടെ നീക്കം. ഒഢീഷ നിയമ സഭയിലെ 54ാം നമ്പര്‍ മുറിയില്‍ ഹാജരാവാനാണ് നിര്‍ദേശം. എന്നാല്‍ പ്രസ്താവന വിവാദമായതോടെ പരാമര്‍ശം തമാശയായിരുന്നെന്ന് വിശദീകരിച്ചുകൊണ്ടും അഭിജിത്ത് അയ്യര്‍ മിത്ര ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.

This post was last modified on September 29, 2018 3:04 pm