X

അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പോലീസ് പരിശോധന

മലപ്പുറം വാഴക്കാട് എളമരത്തുള്ള നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും പങ്കെടുത്തു.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ് പരിശോധന. മലപ്പുറം വാഴക്കാട് എളമരത്തുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും പങ്കെടുത്തു. ഇന്ന് രാവിലെ തുടങ്ങിയ പരിശോധന മൂന്ന് മണുക്കൂറോളം നീണ്ടുനിന്നു. വീടിനടുത്തുള്ള ക്വാട്ടേഴ്‌സിലും  സംഘം പരിശോധന നടത്തി. എന്നാല്‍ കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

അതേസമയം അഭിമന്യു കൊല്ലപ്പെട്ട് 12 ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ കണ്ടെത്താനാവാത്ത് പോലീസ് നടപടിയില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് മുതിര്‍ന്ന നേതാക്കളുടെ വീട്ടിലടക്കം പരിശോധന നടത്താന്‍ പോലീസ് തയ്യായത്. കേസുമായി ബന്ധപ്പെട്ട് 16 എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇതുവരെ കസ്റ്റഡിയിലുള്ളത്. എന്നാല്‍ മുഖ്യപ്രതികളെ കുറിച്ച് വിവരം ലഭിക്കാത്തതിന് പിന്നില്‍ പുറമെ നിന്നുള്ളവരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലും പരിശോധന വ്യാപിപ്പിക്കാന്‍ ഇടയാക്കിയതാണ് വിവരം.

 

ലീഗ് തള്ളിപ്പറഞ്ഞാല്‍ എസ്ഡിപിഐ തിരിച്ചടിക്കും; ചെല്ലും ചെലവും കൊടുക്കുന്നതും ലീഗ്; അഭിമുഖം/പാലൊളി മുഹമ്മദ്‌ കുട്ടി