കോഴിക്കോട് മടപ്പള്ളി കോളേജിലെ എസ്എഫ്ഐ പ്രവർത്തകനും പൊളിറ്റിക്കൽ സയൻസ് റെപ്പുമായ സജിത്തിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ആരോപണമുണ്ട്. സജിത്തിന്റെ പരിക്ക് ഗുരുതരമാണ്, കാക്കുനിയിൽ വെച്ചായിരുന്നു ആക്രമണം.കൂടെയുണ്ടായിരുന്ന കിഷോർ , ശ്രീജിത്ത് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മൂവരും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
മടപ്പള്ളി കോളേജിൽ നേരത്തെ സംഘർഷാവസ്ഥ നില നിന്നിരുന്നു. മതതീവ്രവാദികള്‍ എസ്എഫ്‌ഐക്കെതിരെ അക്രമം അഴിച്ചു വിടുകയാണെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. മുസ്ലീം വര്‍ഗീയവാദികളും ഹിന്ദുവര്‍ഗീയവാദികളും എസ്എഫ്‌ഐ പ്രവര്‍ത്തകരെ വേട്ടയാടുന്നതായി എസ് എഫ് ഐ പത്രക്കുറിപ്പിലൂടെ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം പെണ്‍കുട്ടികളെ വരെ മർദിക്കുന്ന തരത്തിലേക്ക് എസ് എഫ് ഐ അധപധിച്ചതായി ഇതര സംഘടനകളും ആരോപിക്കുന്നുണ്ട്.
Leave a Comment