X

ബിനോയ് കോടിയേരിക്ക് ഡിഎന്‍എ പരിശോധന, അടുത്ത ആഴ്ച രക്തസാംപിൾ നൽകണമെന്ന് മുംബൈ പോലീസ്

രക്ത സാംപിളുകള്‍ നൽകണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചെന്നാണ് റിപ്പോർട്ട്

ദുബായില്‍ ബാർ ഡാൻസറായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതി മുംബൈയില്‍ നൽകിയ ലൈംഗിക പീഡന പരാതിയിൽ സിപി എം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. മുൻകൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഉച്ചക്ക് പന്ത്രണ്ടരയോടെ മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് ബിനോയ് എത്തിയത്.

ജാമ്യ വ്യവസ്ഥയിൽ ചൂണ്ടിക്കാട്ടിയത് പ്രകാരം ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണ നിർദേശം അനുസരിച്ചാണ് നടപടി. അതേസമയം, കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായുള്ള ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് മുംബെയില്‍ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്നാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാര്‍ സ്വദേശി യുവതിയുടെ ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎൻഎ പരിശോധയ്ക്ക് രക്ത സാംപിൾ‌ ശേഖരിക്കാൻ അന്വേഷണ സംഘം നടപടി സ്വീകരിച്ചത്. അടുത്ത തിങ്കളാഴ്ച ഹാജരാവുമ്പോൾ രക്ത സാംപിളുകള്‍ നൽകണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചെന്നാണ് റിപ്പോർട്ട്.

തനിക്കെതിരായി ഉയര്‍ന്ന ലൈംഗിക പീഡന പരാതി വാർത്തയായതിന് പിന്നാലെ ഒളിവിൽ പോയിരുന്ന ബിനോയ് കോടിയേരി മുൻകൂര്‍ ജാമ്യം ലഭിച്ച പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സ്റ്റേഷനിലെത്തിയത്. പരാതിക്കൊപ്പം യുവതി ഹാജരാക്കിയ തെളിവുകളിൽ ബിനോയ് കോടിയേരിയുടെ വിശദീകരണം വിശദമായി പൊലീസ് രേഖപ്പെടുത്തും. എന്നാൽ ചോദ്യം ചെയ്യൽ നടപടികൾ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കേണ്ടതില്ലെന്ന് കോടതി നിർദേശിച്ചതിനാൽ ചോദ്യം ചെയ്യൽ തനിച്ചായിരിക്കും ബിനോയ് നേരിടുക.

‘റോ’യെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ കത്ത്

 

This post was last modified on July 8, 2019 1:57 pm

Related Post
Leave a Comment