സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്ക് ആണ് കബീർ സിങ്ങ്. ഷാഹിദ് കപൂര്‍ നായകനായ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയെങ്കിലും ചിത്രത്തിന്റെ ഉള്ളടക്കത്തിന് ഒട്ടേറെ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. സ്ത്രീ വിരുദ്ധതയാണ് സിനിമ പ്രചരിപ്പിക്കുന്നതെന്നും പുരുഷത്വത്തെ ആഘോഷിക്കുന്നതാണ് സിനിമയെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
കബീര്‍ സിംഗിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഢി വങ്ക ഒരു അഭിമുഖത്തില്‍ ചിത്രത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് വിവാദമാകുന്നത്. കാമുകന് കാമുകിയെ തല്ലാന്‍ പാടില്ലെങ്കില്‍ ആ ബന്ധത്തില്‍ യാതൊരു വികമാരവുമില്ലെന്നും അത് പ്രേമമല്ലെന്നും
സംവിധായകൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുയരുന്നത്. ‘എന്തൊരു സെക്‌സിസ്റ്റാണ് താങ്കള്‍’ എന്നും നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് ചിത്രം ചര്‍ച്ചയാകുന്നതെന്നുമാണ് പ്രതികരണങ്ങള്‍. അഭിമുഖം ഏറെ അസ്വസ്ഥയാക്കുന്നുവെന്ന് നടി സാമന്ത അക്കിനേനി പ്രതികരിച്ചു.
സിനിമയെ സിനിമയായി തന്നെ കാണുന്നു എന്നാൽ ശാരീരിക അധിക്ഷേപം എങ്ങനെയാണ് ന്യായീകരിക്കാനാവുക. എന്നാണ് ജ്വാല ഗുട്ട പറയുന്നു.
എന്നാല്‍ വിമര്‍ശനങ്ങളില്‍ കഴമ്പില്ല എന്നാണ് സന്ദീപ് വാംഗയുടെ വാദം. പ്രീതി ഒരു കാരണവുമില്ലാതെ കബീര്‍ സിംഗിനെ പലപ്പോഴായി തല്ലുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നും എന്നാല്‍ കബീര്‍ പ്രീതിയെ തല്ലുന്നത് വ്യക്തമായ കാരണത്തിന്റെ പേരിലാണ് എന്നും സന്ദീപ് വാദിക്കുന്നു. പ്രണയബന്ധങ്ങളില്‍ ഇതെല്ലാം സാധാരണമാണ്. നിങ്ങളുടെ സ്ത്രീയെ നിങ്ങള്‍ക്ക് തല്ലാന്‍ പാടില്ലെങ്കില്‍ തൊടാനും ചുംബിക്കാനും പാടില്ലെങ്കില്‍ ആ ബന്ധത്തില്‍ യാതൊരു വികാരവുമില്ല എന്ന് സന്ദീപ് അഭിപ്രായപ്പെട്ടു.
This post was last modified on July 8, 2019 1:57 pm
Leave a Comment