X

ഇത്തവണ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചില്ല: കൊടികുത്തി എസ്എഫ്‌ഐ പ്രതിഷേധം

ഈ മാസം 12ന് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പ്രതികളായി കെഎസ് യു പ്രവര്‍ത്തകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം.

കോളജ് ഓഫീസ് ഉപരോധ സമരത്തിനിടെ പ്രിന്‍സിപ്പലിന്റെ കസേരയില്‍ കൊടി നാട്ടി എസ്എഫ്‌ഐ പ്രതിഷേധം. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രിന്‍സിപ്പലിന്റെ കസേരയിലാണ് പ്രവര്‍ത്തകര്‍ കൊടികുത്തിയത്. ഈ മാസം 12ന് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പ്രതികളായി കെഎസ് യു പ്രവര്‍ത്തകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിറകെയായിരുന്നു നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ കോളജ് ഓഫീസ് ഉപരോധവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് പോലീസിന്റെ  സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ന് വൈകീട്ട് കോളജ് മാനേജ്‌മെന്റുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് സമരം ഉപരോധ സമരം അവസാനിപ്പിച്ചത്.

അതേസമയം, പ്രിന്‍പ്പലിന്റെ കസേരയില്‍ കൊടികുത്തിയ സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന കെഎസ്‌യു ആരോപിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചവര്‍ തങ്ങളുടെ കാടത്ത രീതിയിലുള്ള സമരം അവസാനിപ്പിക്കുന്നില്ലെന്നതിന്റെ അവസാന തെളിവാണ് പുതിയ സഭവം എന്നും കെഎസ്‌യു ആരോപിച്ചു.

This post was last modified on September 28, 2018 8:53 am