X

ശിവരാജ് സിംഗ് ചൗഹാന്‍ അധ്യക്ഷനായ ബിജെപിയുടെ അംഗത്വ കമ്മിറ്റിയില്‍ ശോഭ സുരേന്ദ്രനും

ഈ വര്‍ഷം ഡിസംബറില്‍ നടത്താനുദ്ദേശിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പായുള്ള മെംബര്‍ഷിപ്പ് ഡ്രൈവിന് ജൂലായ് ആറിന് തുടക്കം കുറിക്കും.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബിജെപിയുടെ മെംബര്‍ഷിപ്പ് ഡ്രൈവ് കമ്മിറ്റിയുടെ നാഷണല്‍ കണ്‍വീനറായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ദേശീയ ഭാരവാഹികളുമായും സംസ്ഥാന തലവന്മാരുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് അംഗത്വവര്‍ദ്ധനയ്ക്കായി കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ അംഗമാണ്.

മധ്യപ്രദേശില്‍ 15 വര്‍ഷം തുടര്‍ച്ചയായ ഭരണത്തിന് ശേഷം അധികാരം നഷ്ടമായ ശിവരാജ് സിംഗ് ചൗഹാന്‍, ദേശീയ നേതൃത്വത്തില്‍ കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് മെംബര്‍ഷിപ്പ് ഡ്രൈവ് കമ്മിറ്റി നാഷണല്‍ കണ്‍വീനര്‍ സ്ഥാനം. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ അടുത്ത് തന്നെ നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് പോവുകയാണ്. ഈ വര്‍ഷം ഡിസംബറില്‍ നടത്താനുദ്ദേശിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പായുള്ള മെംബര്‍ഷിപ്പ് ഡ്രൈവിന് ജൂലായ് ആറിന് തുടക്കം കുറിക്കും.

This post was last modified on June 13, 2019 4:46 pm

Related Post
Leave a Comment