സോളാര്‍കേസിലെ പ്രധാന ചര്‍ച്ചാ വിഷയമായ സരിതാ നായരുടെ കത്ത് സംബന്ധിച്ച ആരോപണത്തില്‍ ഗണേഷ് കുമാറിനെതിരേ ഉമ്മന്‍ ചാണ്ടിയുടെ മൊഴി. കേസിലെ പ്രധാന തെളിവായ സരിതയുടെ കത്ത് ഗണേഷ് കുമാര്‍ തിരുത്തിയെന്നാണ് മുന്‍ മുഖ്യമന്ത്രി ആരോപിച്ചു. 21 പേജുള്ള കത്തില്‍ ഗണേഷ് കുമാര്‍ മുന്നു പേജുകള്‍ കൂട്ടിച്ചേര്‍ത്ത് 24 പേജാക്കിയെന്നും കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉമ്മന്‍ ചാണ്ടി പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗണേഷിനെ മന്ത്രിയാക്കാത്തിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സോളാര്‍ ആരോപണങ്ങളില്‍ സത്യം പുറത്തുവരുമെന്നും കോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നടത്തിയത് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് സുധീര്‍ ജേക്കബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
അതേസമയം, കത്തു സംബന്ധിച്ച പുതിയ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് സരിതാ നായര്‍ പ്രതികരിച്ചു. കത്തെഴുതിയത് താന്‍ തന്നെയാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
This post was last modified on August 3, 2018 1:31 pm
Leave a Comment