X

അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു

ഐഎസ്എല്ലിൽ നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് അനസ്.

ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ പരിക്കേറ്റ മടങ്ങിയതിന് പിറകെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക. ബഹറൈനെതിരായ മൽസരത്തിൽ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായ നിരാശയോടെയാണ് അന്താരാഷ്ട്രാ ഫുട്ബോളില്‍ നിന്നുള്ള അനസിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഐഎസ്എല്ലിൽ നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് അനസ്.

ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയിട്ടുള്ള താരമാണ് 31 കാരനായ മലപ്പുറം സ്വദേശിയായ അനസ്. ഫേസ്ബുക്കില്‍ എഴുതിയ വികാരഭരിതമായ കുറിപ്പിനോടൊപ്പമായിരുന്നു അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട മൽസരങ്ങളിൽ ഇനിയും കളത്തില്‍ തുടരണമെന്നുണ്ടെങ്കിലും ഇതാണ് വിരിക്കാന്‍ പറ്റിയ സമയമെന്ന് വ്യക്തമാക്കിയായിരുന്നു കുറിപ്പ്. ഇന്ത്യൻ പ്രതിരോധ നിരയിലെ കരുത്തായിരുന്നു താരം. ഇന്നലെ നടന്ന മല്‍സരിത്തിൽ പരിക്കേറ്റ് പിൻമാറിയതോടെ സെന്‍റര്‍ ബാക്ക് പൊസിഷനില്‍ അസാന്നിധ്യവും പ്രകടമായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളില്‍ ബൂട്ട്കെട്ടിയിട്ടുള്ള അനസിന് പക്ഷേ ഗോളുകളൊന്നും നേടാനായിട്ടില്ല.

11 വര്‍ഷത്തോളമായ ഇന്ത്യന്‍ ടീമിലെ സാന്നിധ്യം ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നെന്ന് വ്യക്തമാക്കിയ അനസ് ഇനി ഇന്ത്യൻ ടീമിൽ വതാരങ്ങള്‍ക്ക് കൂടുതല്‍ നന്നായി തിളങ്ങാന്‍ സാധിച്ചേക്കുമെന്നും പറയുന്നു. ഐഎസ്എല്ലില്‍ പുനെ എഫ് സി, ദില്ലി ഡൈനാമോസ്, ജംഷദ്പൂര്‍ എഫ് സി എന്നിവര്‍ക്ക് വേണ്ടിയും അനസ് ബൂട്ടുകെട്ടിയിട്ടുണ്ട്.