പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് ഇനിയും ഒരു അവസരം കൂടി നല്‍കിയാൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറുമെന്ന് ബിജെപി സംസ്ഥാന ശ്രീധരന്‍ പിള്ള. എന്‍ഡിഎയുടെ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപിയുടെ ഗ്രാഫ് മുകളിലേക്ക് പോവുകയാണ്. എന്നാൽ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഗ്രാഫ് താഴേക്ക് പോവുകയാണ്. എന്‍ഡിഎ കേരളം ഭരിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്‍റെ സൂചനയാണ്. അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നും വിജയം നമുക്കാണെന്നും ശ്രീധരന്‍ പിള്ള ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാലുവർഷത്തിനിടെ ഭീകരാക്രമണം ഉണ്ടായില്ല. സാമ്പത്തിക നിലയിൽ ഏഴാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്താണ്. ഒരവസരം കൂടി നൽകിയാൽ ഇന്ത്യയെ ലോകത്തെ മുന്നാമത്തെ സാമ്പത്തിക ശക്തിയാക്കിമാറ്റാൻ മോദിയെന്ന മാസ്മരിക ശക്തിക്ക് സാധിക്കുമെന്നും പിള്ള കൂട്ടിച്ചേർത്തു.
സെക്രട്ടേറിയേറ്റിലെ രാക്ഷസന്‍മാർ ആവിടെയുണ്ട്, അവർ കേൾക്കെ മോദിക്കുവേണ്ടി ശബ്ദം ഉയർത്തണം. യുപിഎ ഭരണക്കാലത്ത് ഇന്ത്യയെ വിൽപനയ്ക്ക് വച്ചിരിക്കുകയായിരുന്നു. ബിജെപിക്കെതിരെ ഉന്നയിക്കാനില്ല. നൂറു ശതമാനം വിജയിച്ച പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിനെതിരെ ഒരു ആരോപണം പോലും ഇല്ലെന്നും അദ്ദേഹം പറയുന്നു.
This post was last modified on January 15, 2019 7:47 pm
Leave a Comment