X

ശ്രീരാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ ശ്രീരാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി അറിയിച്ചു. “സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീർ. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു” – മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

This post was last modified on August 3, 2019 9:51 am