X

തൃത്താലയിൽ 59 യുപി സ്‌കൂള്‍ വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത 57കാരന്‍ കീഴടങ്ങി

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെ വര്‍ഷങ്ങളായി ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് വിവരം.

പാലക്കാട് ജില്ലയിലെ തൃത്താലയിൽ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 59 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ പ്രതി കീഴടങ്ങി. 57കാരനായ കക്കാട്ടിരി പൂലേരി വളപ്പില്‍ കൃഷ്ണനാണ് ഇന്ന് കീഴടങ്ങിയത്.

സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തിയിരുന്ന ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തതായിട്ടായിരുന്നു പരാതി. കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കൃഷ്ണനെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കക്കാട്ടിരിയിലുള്ള ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

കുട്ടികളുടെ ദുരനുഭവം അധ്യാപകര്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി കുട്ടികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. കുട്ടികളുടേയും രക്ഷിതാക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് 10 കുട്ടികളുടെ മൊഴിയെടുത്തു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെ വര്‍ഷങ്ങളായി ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായാണ് വിവരം.

യൂണിവേഴ്‌സിറ്റി കോളെജ് ദേശീയ തലത്തില്‍ മികവ് തെളിയിച്ച സ്ഥാപനം, തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; പോരായ്മകള്‍ പരിഹരിക്കും

This post was last modified on July 24, 2019 3:34 pm