X

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുനലൂരിൽ‌ ആർ.എസ്.പി നേതാവിന് സൂര്യാഘാതമേറ്റു

പുനലൂരെ സംഭവം ഉള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് നാലുപേർക്ക് സൂര്യഘാതം ഏറ്റതായാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൊല്ലം പുനലൂരിൽ ആർഎസ്‍പി നോതാവിന് സൂര്യാഘാതമേറ്റു. ആർഎസ്‍പി മണ്ഡലം സെക്രട്ടറി നാസർ ഖാനാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എൻകെ പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു സംഭവം.

പുനലൂരെ സംഭവം ഉള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് നാലുപേർക്ക് സൂര്യഘാതം ഏറ്റതായാണ് റിപ്പോർട്ട്. കാസർകോട്ട്, തിരുവനന്തപുരം, കണ്ണുർ ജില്ലകളിലാണ് സുര്യാഘാതം സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വന്നത്.

കാസർഗോ‍ഡ് മൂന്ന് വയസുകാരിയായ കുമ്പളയിൽ മുന്നുവയസുകാരിക്ക് പൊളളലേറ്റതും സൂര്യാഘാതമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വയസുകാരി മർവ്വക്കാണ് പൊള്ളലേറ്റത്. അതിനിടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചതായി റിപ്പോർട്ടകളുണ്ട്. തിരുവനന്തപുരം പാറശാലയിലും കണ്ണൂർ വെള്ളോറയിലും രണ്ട് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് നിഗമനം. ഇവരുടെ ശരിരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്.

 

Also Read– സംസ്ഥാനത്ത് നാലിടത്ത് സൂര്യാഘാതം; രണ്ട് മരണം?

This post was last modified on March 24, 2019 3:38 pm