X

കര്‍ണാടക: വിമത എംഎൽഎമാർ 6 മണിക്ക് മുമ്പ് സ്പീക്കറെ കാണണമെന്ന് സുപ്രീം കോടതി

നിയമസഭാംഗങ്ങൾക്ക് ബംളൂരുവിലെത്തുന്നതിന് മതിയായ സുരക്ഷ ഒരുക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കർണാടക ഡിജിപിയോട് നിർദേശിച്ചു.

കര്‍ണാടകയിലെ വിമത എംഎല്‍എമാർ ഇന്ന് വൈകീട്ട് ആറുമണിക്ക് മുൻപ് സ്പീക്കറുടെ മുന്നിൽ ഹാജരായി നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമസഭാംഗത്വം രാജി വെക്കാനുള്ള തങ്ങളുടെ തീരുമാനത്തിൽ മേലുള്ള നടപടി ക്രമങ്ങൾ സ്പീക്കർ മനപ്പൂർവം വൈകിക്കുന്നെന്ന് കാട്ടി വിമത എഎൽഎമാർ നൽകിയ ഹർജിയിലാണ് നിർദേശം. മുംബൈയിലുള്ള നിയമസഭാംഗങ്ങൾക്ക് ബംളൂരുവിലെത്തുന്നതിന് മതിയായ സുരക്ഷ ഒരുക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കർണാടക ഡിജിപിയോട് ആവശ്യപ്പെട്ടു.

വിമത എംഎൽഎമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകൾ റോഹത്തകിയാണ് കോടതിയിൽ ഹാജരായത്. കർണാടക സ്പീക്കർ രമേഷ് കുമാറിനും മുഖ്യമന്ത്രിക്കും വേണ്ടി അഭിഷേക് മനു സിംഗ്വിയും വാദങ്ങൾ ഉന്നയിച്ചു. വിഷയത്തിൽ തന്റെ തീരുമാനം നാളെ കോടതിയെ അറിയാക്കാമെന്നായിരുന്ന സ്പീക്കർ കോടതിയെ അറിയിച്ചത്. ഇതോടയാണ് 10 വിമത എംഎൽഎമാരോടും ഇന്ന് വൈകീട്ടോടെ സ്പീക്കറെ ഓഫീസിൽ ചെന്ന് കാണാൻ കോടതി നിർദേശിച്ചത്. 10 പേരുമായും ഒരുമിച്ച് കൂടിക്കാഴ്ച നടത്തണമെന്നും കോടതി വ്യക്തമാക്കുന്നു. പരാതി നാളെ കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നിലെ നാടകങ്ങൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മഹാരാഷ്ട്ര പോലീസ് മേധാനവിയോട് നിർദേശിക്കണമെന്ന് മുകുൾ റോഹ്ത്തകി കോടതിയിൽ ആവശ്യപ്പെട്ടു. എംഎൽമാർക്ക് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടകത്തില്‍ ഒരു വര്‍ഷത്തിനിപ്പുറം ബിജെപിയുടെ ഓപ്പറേഷന്‍ കമല വിജയത്തിലേക്ക്

അതിനിടെ കർണാടക വിധാൻ സഭയിൽ നിർണായക മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്. മേഖലയിൽ നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ച് അതീവ സുരക്ഷയിലാണ് യോഗം നടക്കുന്നത്. കർണാടക വിഷത്തിൽ പാർലമെന്റിലും ഇന്ന പ്രതിഷേധം തുടർന്നു. കർണാടക രാഷ്ട്രീയ പ്രതിസന്ധിച്ച ചർച്ച ചെയ്യണമെന്ന്  ആനന്ദ് ശർമ എംപി യുടെ ആവശ്യം തള്ളിയതോടെ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭ സഭവിട്ടിറങ്ങി. അതേസമയം, എംഎൽഎമാർ രാജി പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ പ്രതികരിച്ചു. ആറു മണിവരെ ഇവർക്ക് സമയമുണ്ടെന്നും ഡി കെ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

This post was last modified on July 11, 2019 1:25 pm

Related Post
Leave a Comment