ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് എതിരെ ഭാര്യ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സോഷ്യല്‍ മീഡിയയില്‍ യോഗി ആദിത്യനാഥിനെ പറ്റി മോശം കമന്റുകള്‍ ഉള്ള വീഡിയോ ഇട്ടു എന്ന് പറഞ്ഞാണ് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവര്‍ത്തകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ യോഗിയുടെ മോര്‍ഫ്ഡ് ഫോട്ടോസ് അപ് ലോഡ് ചെയ്തു എന്ന് ആരോപിച്ച് ഇന്നലെ മൂന്ന് എഫ്‌ഐആറുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു സ്ത്രീ യോഗിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോ ആണ് അപ് ലോഡ് ചെയ്തിരുന്നത്. നോയ്ഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ന്യൂസ് ചാനലിന്റെ ഹെഡ് ഇഷിക സിംഗ്, എഡിറ്റര്‍മാരിലൊരാളായ അനൂജ് ശുക്ല എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ്തി, സന്ത് കബീര്‍ നഗര്‍, ഗോരഖ്പൂര്‍ ജില്ലകളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ALSO READ: സിഒടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി; പിന്നില്‍ സിപിഎമ്മിലെ ഉന്നതര്‍?
This post was last modified on June 11, 2019 7:31 am
Leave a Comment