X

ബലാത്സംഗ ശ്രമത്തിൽ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി യുവാക്കളുടെ ഇടപെടൽ, ആദരിച്ച് പോലീസ്

അക്രമിയെ കീഴ്പ്പെടുത്തിയ യുവാക്കൾ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു.

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗത്തിൽ നിന്നും രക്ഷിച്ച കൗമാരക്കാരെ ആദരിച്ച് രാജസ്ഥാൻ പോലീസ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ സഹായിച്ച കൗരമാരക്കാരായ മനീഷ്(15), അമിത് (18), രോഹിത്ത്(18), ബാദൽ (14) എന്നിവർക്കാണ് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ബി ജെ സോണി ആദരിച്ചത്. ജവഹർ നഗർ കാച്ചി ബാസ്റ്റി സ്വദേശികളാണ് യുവാക്കളെന്ന് എൻഡിടിവി റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മറ്റൊരു പെൺകുട്ടിക്ക് എതിരായ അതിക്രമത്തിന് പിന്നാലെ മേഖലയിലെ 13 പോലീസ് സ്റ്റേഷനുകൾക്ക് കീഴില്‍ ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെ നിയന്ത്രിച്ച സാഹചര്യത്തിലാണ് പോലീസിന്റെ അനുമോദനമെന്നതും ശ്രദ്ധേയമാണ്. യുവാക്കൾക്ക് അനുമോദന പത്രവും ക്യാഷ് അവാർഡുമാണ് നൽകിയത്.

വ്യാഴാഴ്ച പ്രദേശത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കവെയായിരുന്നു യുവാക്കൾ പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്. ഇതോടെ പരിശോധന നടത്തിയ ഇവർ സമീപത്തെ കുന്നിൻ ചെരുവിൽ ഒരാൾ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം നടത്തുന്നത് കണ്ടെത്തുകയായിരുന്നു. അക്രമിയെ കീഴ്പ്പെടുത്തിയ യുവാക്കൾ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. യുവാക്കളുടെ നടപടി ധീരവും മാതൃകാ പരവുമാണെന്ന് എഡിജിപി ബി ജെ സോണി പ്രതികരിച്ചു.

അതിനിടെ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ പ്രതിഷേധമാണ് മേഖലയിൽ ഉയര്‍ന്നത്. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ തല്ലിത്തകർക്കുകയും വീടുകൾക്കും കടകൾക്കും നേരെ കല്ലേറുനടത്തുകയും ചെയ്തു. ഇതേ തുടർന്ന സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയുന്നതിനായാണ് മേഖലയിൽ ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചത്.

മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാന്‍ എസ് ആര്‍ മെഡിക്കല്‍ കോളേജ് നാട്ടുകാരെ പണം കൊടുത്ത് ‘രോഗി’കളാക്കിയെന്ന് ആരോപണം

This post was last modified on July 6, 2019 12:41 pm

Related Post
Leave a Comment