X

തീവ്രവാദ ബന്ധം:14 ഇന്ത്യക്കാരെ യുഎഇ കയറ്റിവിട്ടു, തിരിച്ചെത്തിയവർ എൻഐഎ കസ്റ്റഡിയില്‍

യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നാടുകടത്തൽ നടപടി.

ഭീകരവാദ സംഘടനകളോട് ബന്ധം പുലർത്തിയെന്ന് ആരോപിച്ച് യുഎഇയിൽ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി. തിങ്കളാഴ്ച പ്രത്യേക വിമാനത്തിലായിരുന്നു ഇവരെ ഡൽ‌ഹിയിലേക്കും ചെന്നൈയിലും എത്തിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു.

അതേസമയം, നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയവർ എൻഐഎ കസ്റ്റഡിയിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയെന്നാണ് വിവരം. ചെന്നൈ, നാഗപട്ടണം, തിരുന്നൽവേലി, തേനി, രാമനാഥപുരം സ്വദശികളാണ് തിരിച്ചെത്തിയതെന്നാണ് വിവരം. വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവരെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം.

യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നാടുകടത്തൽ നടപടി. ഭീകര സംഘത്തിനോട് അനുഭാവം പുലർത്തുന്ന തമിഴ്നാട്ടിലെ വ്യക്തികളോട് ഇവർ അനുഭാവം പുലർത്തിയിരുന്നെന്നാണ് കണ്ടെത്തൽ. അൻസാറുള്ളയുമായി ബന്ധപ്പെട്ട സംഘടനയുമായാണ് ഇവര്‍ക്ക് ബന്ധമുള്ളതെന്നാണ് എൻഐഎ വിലയിരുത്തുന്നത്.

അൻസാറുള്ളയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മുന്നുപേരുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ ശനിയാഴ്ച എൻഐഎ പരിശോധന നടത്തിയിരുന്നു. ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്റമായ സയ്യിദ് ബുഖാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടന്നു. സംഭവത്തിന് പിന്നാലെ ഹസ്സന്‍ അലിയെന്ന വ്യക്തിയെ കസ്റ്റഡിയെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ യുഎഇയിൽ നിന്നു നാടുകടത്തിയവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

എന്താണ് കോഴിക്കോടിന്റെ അഭിമാന സംരംഭമായ മഹിളാ മാളില്‍ സംഭവിക്കുന്നത്? അടച്ചുപൂട്ടലോ, അതോ പൂട്ടിക്കാനുള്ള കളികളോ?;