X

ഇതാണ് ആ രക്ഷകന്‍; ചെറുതോണി പാലത്തിലൂടെ പിഞ്ചുകുഞ്ഞുമായി ഓടിയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥന്‍

കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ വെള്ളം ഭീഷണി ഉയര്‍ത്തുന്ന ചെറുതോണി പാലം കടക്കാതെ മറ്റ് മാര്‍ഗമില്ലാതെ വന്നു.

വെള്ളം കുതിച്ചൊഴുകി വരുന്നതിനിടെ ചെറുതോണി പാലത്തിലൂടെ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചോടുന്ന രക്ഷാപ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ന്യൂസ് 18 ചാനല്‍ പ്രവര്‍ത്തകന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ശ്വാസമടക്കിപ്പിടിച്ചാണ് ഇന്നലെ കേരളം കണ്ടത്. കുതിച്ചുപായുന്ന വെള്ളത്തെ വെക്കാതെ കുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് പാലത്തിലൂടെ മറുവശമെത്തിയ രക്ഷാപ്രവര്‍ത്തകനെ അഭിനന്ദിച്ച് പൊതുമാരാമത്ത് മന്ത്രി ഉള്‍പ്പെടെ നിരവധി പ്രമുഖരും രംഗത്തെത്തി. ദുരന്തനിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയായ കനയ്യകുമാറായിരുന്നു കേരളത്തിന്റെ മനം കവര്‍ന്ന ആ രക്ഷാപ്രവര്‍ത്തകര്‍. ദൃശ്യം പകര്‍ത്തിയ ചാനല്‍ തന്നെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയതും.

കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ വെള്ളം ഭീഷണി ഉയര്‍ത്തുന്ന ചെറുതോണി പാലം കടക്കാതെ മറ്റ് മാര്‍ഗമില്ലാതെ വന്നു. മരങ്ങള്‍ അടക്കം കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച് കടക്കുന്നത് വെല്ലുവിളിയായി. എങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന വയര്‍ലെസ് സന്ദേശം ലഭിച്ച പാടേ ദുരന്തനിവാരണ സേന ഉദ്യോഗസ്ഥന്‍ കനയ്യകുമാര്‍ സാഹസം ഏറ്റെടുക്കുകയായിരുന്നു. അക്കരെയെത്തി കുഞ്ഞിനെയും വാരിയെടുത്ത് അപകടം വകവയ്ക്കാതെ മറുകരയിലേക്ക് ഓടുകയായിരുന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ ഉയര്‍ത്തി വന്‍ തോതില്‍ വെള്ളമെത്തിയപ്പോഴായിരുന്നു കനയ്യയും കുഞ്ഞും സാഹസികമായി പാലം മുറിച്ച് കടന്നത്.

മഴ കുറഞ്ഞെങ്കിലും ഭയം വിട്ടൊഴിഞ്ഞിട്ടില്ല, വെള്ളത്തില്‍ മുങ്ങിയ നിലമ്പൂര്‍ തിരിച്ചുവരുന്നത് ഇങ്ങനെ

ദുരിതാശ്വാസ ക്യാമ്പിലേക്ക് 50 പുതപ്പുകൾ സൗജന്യമായി നൽകി മറുനാടൻ കമ്പിളി കച്ചവടക്കാരൻ

This post was last modified on August 22, 2018 9:15 pm