തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശനം നടത്തിയെന്ന ആരേപിച്ച് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെതിരായ പരാതികൾ തിരൂര്‍ ഡിവൈ.എസ്.പി.അന്വേഷിക്കും. ആലത്തുർ ഡി വൈഎസ് പിക്ക രമ്യ നൽകിയ പരാതി മലപ്പുരം പോലീസിന് കൈമാറുകയായിരുന്നു. മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്. പരാതിക്ക് കാരണമായ പ്രസംഗം മലപ്പുറം ജില്ലയിലെ പൊന്നാനിയിലായതിനാലാണ് അന്വേഷണം മലപ്പുറം പാലക്കാട് പോലീസ് മലപ്പുറത്തേക്ക് കൈമാറിയത്.
ചൊവ്വാഴ്ചയാണ് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും പരാതി കൈമാറിയത്. തനിക്കെതിരായ പരാമർശം ആസൂത്രിതമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം, പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം പ്രസ്താവനക്കെതിരേ നടപടിവേണമെന്നുമാണ് പരാതിയിലെ ആവശ്യം.
അതേസമയം, പരാതിയിൽ ഇന്ന് രമ്യ ഹരിദാസിന്‍റെ മൊഴിയെടുക്കും. തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കറാണ് മൊഴിയെടുക്കുക. രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകുമെന്ന് തിരൂർ ഡിവൈഎസ്പി അറിയിച്ചു. അതിനിടെ, രമ്യക്കെതിരായ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബെഹറക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഈ പരാതി ഡിജിപി തൃശൂര്‍ റെയ്ഞ്ച് ഐജിക്കും കൈമാറിയിട്ടുണ്ട്.
പരാതിയിൽ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കൈമാറാനാണ് ഡിജിപിയുടെ നിര്‍ദേശം. ചെന്നിത്തലയുടെയും രമ്യയുടെയും പരാതികളും തിരൂര്‍ ഡിവൈഎസ്പി തന്നെ അന്വേഷിക്കുമെന്നാണ് വിവരം. രണ്ട് പരാതികൾക്ക് പുറമെ അധിക്ഷേപ പരാമര്‍ശത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് മുനീര്‍ മാറഞ്ചേരി പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
This post was last modified on April 3, 2019 11:44 am
Leave a Comment