X

യുഡിഎഫിനെ കൈവിടാതെ എംപിമാരുടെ വാർഡുകൾ, ശ്രികണ്ഠന്റെയും രമ്യ ഹരിദാസിന്റെയും സീറ്റുകള്‍ നിലനിർത്തി

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനും, വി.കെ.ശ്രീകണ്ഠൻ രാജിവച്ച ഷൊർണൂർ നഗരസഭ 17 ാം വാർഡുമാണ് നിലനിർത്തിയത്.

നഗരസഭാ കൗൺസിലറായിരുന്ന വികെ ശ്രീകണ്ഠനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസും എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകള്‍ യുഡിഎഫ് നിലനിർത്തി. രമ്യ തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനും, വി.കെ.ശ്രീകണ്ഠൻ രാജിവച്ച ഷൊർണൂർ നഗരസഭ 17 ാം വാർഡുമാണ് നിലനിർത്തിയത്.

ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരിച്ചിരുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും നിർണായകമായിരുന്നു. വിജയിച്ചതോടെ യുഡിഎഫ് ഭരണത്തിൽ തുടരും. (കക്ഷിനില: യുഡിഎഫ് –10, എൽഡിഎഫ്–9). യുഡിഎഫ് സ്ഥാനാർഥി നസീറ ബായ് 901 വോട്ടുകൾക്കാണ് വിജയിച്ചത്.

മുൻ വർഷം രമ്യാ ഹരിദാസിന് ലഭിച്ച ഭൂരിപക്ഷം 1536 വോട്ടായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പ് നടന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിലധികമായിരുന്നു യൂ ഡി എഫ് ഭൂരിപക്ഷം . അതേസമയം, 392 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൊർണുർ നഗരസഭ 17 ാം വാർഡ് യുഡിഎഫ് നിലനിർത്തിയത്. പി.ആർ.പ്രവീൺ ആണ് വിജയി.

This post was last modified on September 4, 2019 1:42 pm