X

എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നു; സിപിഎം സെക്രട്ടേറിയേറ്റ്

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കം പാര്‍ട്ടിക്ക് എസ്ഡിപിഐയുമായി ഒരുമിച്ച് ഭരണ പങ്കാളിത്തം അടക്കം എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അടിയന്തിരമായി തിരുത്തണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുയര്‍ന്നു.

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎമ്മിന് എസ്ഡിപിഐയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമമുണ്ടായെന്ന് സി പിഎം സെക്രട്ടേറിയേറ്റ്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കം പാര്‍ട്ടിക്ക് എസ്ഡിപിഐയുമായി ഒരുമിച്ച് ഭരണ പങ്കാളിത്തം അടക്കം എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അടിയന്തിരമായി തിരുത്തണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുയര്‍ന്നു.

അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെ തിരുവന്തപുരം ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനത്തില്‍ എസിഡിപിഐ സിപിഎമ്മിനെ പിന്തുണച്ചത് വിവാദമായതും സെക്രട്ടേറിയേറ്റ് വിഷയം അടിയന്തിരമായി പരിഗണിക്കാന്‍ കാരണമായെന്നാണ് വിലിരുത്തല്‍.

 

This post was last modified on July 20, 2018 7:22 am

Related Post
Leave a Comment