X

ശബരിമലയില്‍ ‘വൈരുദ്ധ്യാത്മക ഭൗതിക വാദം’ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല: ദേവസ്വം ബോര്‍ഡ്

ഉത്തരവിനെതിരെ റിവ്യൂ ഹരജി ഉള്‍പ്പെടെ സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും തിരുവിതാകൂര്‍ ദേവസ്വ ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചു

ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെകുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെ വിഷയത്തില്‍ പരസ്യമായി അതൃപതി രേപ്പെടുത്തി ദേവസ്വം ബോര്‍ഡ്. ഉത്തരവിനെതിരെ റിവ്യൂ ഹരജി ഉള്‍പ്പെടെ സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കും. ക്ഷേത്രത്തില്‍ വെരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും  തിരുവിതാകൂര്‍ ദേവസ്വ ബോര്‍ഡ് പ്രസിഡന്റും സിപിഎം സെക്രട്ടേറിയേറ്റ് അംഗവും കൂടിയായ  എ പത്മകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. രണ്ട് വ്യത്യസ്ഥ ചിന്തകള്‍ ഒരിടത്ത് ഒരുമിച്ച് നടപ്പാക്കുക എന്നത് ബുദ്ധിമുട്ടാണ്. വിശ്വാസികളായ സ്ത്രീകള്‍ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാര്‍ മുഖ്യമന്തിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വ്യക്തമാക്കി.

പുനപ്പരിശോധനാ ഹരജിയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ തന്ത്രികുടുംബം, പന്തളം രാജകുടുംബം എന്നിവരുമായി ചര്‍ച്ചചെയ്യും. ഉത്തരവ് ഉണ്ടെങ്കിലും തന്റെ കുടുംബത്തില്‍ നിന്നും ആരും തന്നെ അചാരം ലംഘിച്ച് ശബരിമലയിലേക്ക് പോവില്ലെന്നും മുന്‍ എംഎല്‍എകൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടൂതല്‍ പേര്‍ ശബരിമലയിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 100 ഹെക്ടര്‍ കൂടി വേണമെന്ന ആവശ്യവും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയെന്ന് പ്രതികരിച്ച പ്രസിഡന്റ് ശബരിമലയില്‍ 100 ഏക്കറിന് ശ്രമിക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി കൂടുതല്‍ സൗകര്യം ഇപ്പോള്‍ ഒരുക്കാനാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം നിലവിലുള്ള സൗകര്യങ്ങള്‍ എല്ലാവരും ഉപയോഗിക്കണമെന്നും പ്രതികരിച്ചു.

ശബരിമല ഒരു ‘പ്രത്യേക മത ഉപശാഖ’ അല്ല; സ്ത്രീ പ്രവേശനം എതിര്‍ത്തവര്‍ മലയിറങ്ങിയതിങ്ങനെ

തുടക്കമിട്ടത് 90-കളില്‍ സുപ്രീം കോടതിയില്‍ എത്തിയ ഒരു കത്ത്; വിവാദങ്ങള്‍ ശബരിമലയിറങ്ങുമോ?

This post was last modified on September 30, 2018 11:08 am