കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് ട്രെയിനിനു മുകളില്‍ മരം വീണു. തൃശ്ശൂരില്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്സിനു മുകളിലാണ് മരം വീണത്. ഇരിഞ്ഞാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്. കേരളത്തില്‍ പല സ്ഥലങ്ങലിലും ഇപ്പോള്‍ കനത്ത മഴ തുടരുകയാണ്.
മൂന്നാറില്‍ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് 194.8 മില്ലീമീറ്റര്‍ മഴയാണ്. കാട്ടില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. ഇത് സ്ഥിതി ഏറെ ഗുരുതരമാക്കിയിരിക്കുകയാണ്. മൂന്നാര്‍ മുന്‍ വര്‍ഷത്തേതിനെക്കാള്‍ കടുത്ത സ്ഥിതിയെയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മീനച്ചില്‍, മൂവാറ്റുപുഴ, പമ്പ എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി മ്ലാമല ശാന്തിപാലത്തില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ശക്തമാണ്. ചെറുതോണി നേര്യമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. താമരശ്ശേരിയില്‍ ചുഴലിക്കാറ്റടിച്ചതായും മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളില്‍ വീണതായും അറിയുന്നു. കല്ലാര്‍ കൂട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകളും തുറന്നിട്ടുണ്ട്. മീനച്ചില്‍, മണിമല, അഴുത നദികള്‍ കരകവിയുന്നു. വയനാട് ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. ഇടുക്കി അണക്കെട്ടില്‍ 8 അടി വെള്ളം ഉയര്‍ന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 2 അടി വെള്ളം കൂടി.
This post was last modified on August 14, 2019 1:21 pm
Leave a Comment