X

കാശ്മീരില്‍ വരുത്തിയ മാറ്റങ്ങള്‍ ആഭ്യന്തര കാര്യം, നയതന്ത്രപ്രതിനിധിയെ പിന്‍വലിച്ചതടക്കമുള്ള നിലപാടില്‍നിന്നും പാകിസ്താന്‍ പിന്‍വാങ്ങണമെന്ന് ഇന്ത്യ

പാകിസ്താന്റെ സമീപനത്തില്‍ അത്ഭുതമില്ലെന്ന് വിദേശ കാര്യ മന്ത്രാലയം

കാശ്മീരില്‍ വരുത്തിയ മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ളതും, രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ളതുമാണെന്ന് ഇന്ത്യ. നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കുകയും വ്യാപാര ബന്ധം അവസാനിപ്പിക്കുകയും ചെയ്ത നടപടികളില്‍നിന്ന് പാകിസ്താന്‍ പിന്‍മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കാശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യ കൈകൊണ്ട തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് പാകിസ്താന്‍ ഇന്ത്യയിലെക്കുളള നയതന്ത്ര പ്രതിനിധിയെ പിന്‍വലിച്ചതും ഇന്ത്യന്‍ പ്രതിനിധിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതും.

പാകിസ്താന്റെ നിലപാടില്‍ ഇന്ത്യ വിശദമായാണ് പ്രതികരിച്ചത്. കാശ്മീരില്‍ ഇന്ത്യയെടുത്ത തീരുമാനങ്ങളെ പാകിസ്താന്‍ നെഗറ്റീവായി കണ്ടതില്‍ അത്ഭുതമില്ലെന്ന് വിദേശ കാര്യമന്ത്രാലയം പ്രസ്തവനയില്‍ പറുന്നു. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ അനുവദിക്കില്ല. കാശ്മീര്‍ മേഖലയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോകത്തിന് മുന്നില്‍ ആശങ്കയുണ്ടാക്കുന്ന ബോധം സൃഷ്ടിക്കുന്നതിനാണ് പാകിസ്താന്‍ ഇത്തരം നടപടികള്‍ എടുത്തിരിക്കുന്നത്. ഇംമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും വിദേശകാര്യ വകുപ്പിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനയില്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന വ്യവസ്ഥകള്‍ കശ്മീരിന്റെ വികസനത്തെ ബാധിച്ചിരിക്കുന്നുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇത് പരിഹരിക്കാനും പുതിയ നടപടികളെന്നും പ്രസ്താവന വിശദീകരിക്കുന്നു.

‘ഭരണഘടനയുടെ 370-ാം വകുപ്പുമായി ബന്ധപ്പെട്ട എടുത്ത നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും തീരുമാനങ്ങള്‍ ജമ്മു കാശ്മീരില്‍ വികസനം എത്തിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതാണ്. ഭരണഘടനയിലെ ചില താല്‍ക്കാലിക വ്യവസ്ഥകള്‍ കാരണം വേണ്ട രീതിയില്‍ എത്താതിരുന്ന വികസനം ലഭ്യമാക്കുകയാണ് നടപടിക്ക് കാരണം. ഈ നടപടി കാരണം സാമൂഹ്യ സാമ്പത്തിക വിവേചനം ഇല്ലാതാക്കുന്നതിലേക്ക് നയിക്കും. ജമ്മു കാശ്മീരിലെ ജീവിത നിലവാരം മെച്ചപ്പെടുകയും സാമ്പത്തിക പുരോഗതി ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളെ പാകിസ്താന്‍ തെറ്റായി കാണുന്നതില്‍ അത്ഭുതമില്ല. കാശ്മീരിലെ തെറ്റായ വികാരങ്ങളെ ഉപയോഗിച്ചാണ് പാകിസ്താന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയതെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

ഇന്നലെയാണ് പാകിസ്താന്‍ ഇന്ത്യയുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങളില്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യയെടുത്ത തീരുമാനങ്ങള്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. സൈന്യത്തോട് ജാഗ്രത വേണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധം രണ്ട് കോടി ബില്യണ്‍ ഡോളറിന്റെതുമാത്രമാണ്. അതുകൊണ്ട് വ്യാപര ബന്ധം പാകിസ്താന്‍ അവസാനിപ്പിച്ചത് ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് സൂചന.

This post was last modified on August 8, 2019 3:22 pm

Related Post
Leave a Comment