X

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപ് സന്ദര്‍ശനം; പ്രിയങ്ക ചോപ്രക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപം

കശ്മീരി പണ്ഡിറ്റുകള്‍ വര്‍ഷങ്ങളായി അഭയാര്‍ഥികളായി കഴിയുന്ന ക്യാപുകള്‍ ഡല്‍ഹിയിലുണ്ട് ഇവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്നും ഇവിടെ സന്ദര്‍ശിക്കാനും പ്രിയങ്ക തയ്യാറാവണമെന്നും കമന്റുകള്‍ ആവശ്യപ്പെടുന്നു.

യുനിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയില്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള റോഹിന്‍ഗ്യന്‍ ക്യാംപ് സന്ദര്‍ശിച്ച പ്രിയങ്ക ചോപ്രക്ക് സാമുഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം. ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിക്കുന്നു എന്ന കുറിപ്പോടെ ചിത്രങ്ങള്‍ സഹിതം പ്രിയങ്ക നടത്തിയ ട്വീറ്റിനു ചുവടെയാണ് ചിലര്‍ അധിക്ഷേപ കമന്റുകള്‍ കുറിച്ചത്.

മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് പ്രിയങ്കയുടേതെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇതില്‍ അധികവും. പ്രശസ്തി നേടാന്‍ വിദേശത്തെ ക്യാംപുകള്‍ സന്ദര്‍ശിക്കാതെ ഇന്ത്യയിലെ ഇത്തരം ക്യാംപുകള്‍ കൂടി സന്ദര്‍ശിക്കണം. ഒരിക്കല്‍ മുസ്ലീം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട് നാടുവിടേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകള്‍ വര്‍ഷങ്ങളായി അഭയാര്‍ഥികളായി കഴിയുന്ന ക്യാപുകള്‍ ഡല്‍ഹിയിലുണ്ട് ഇവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താന്നും ഇവിടെ സന്ദര്‍ശിക്കാനും പ്രിയങ്ക തയ്യാറാവണമെന്നും കമന്റുകള്‍ ആവശ്യപ്പെടുന്നു.

റോഹിന്‍ഗ്യന്‍ ക്യാംപുകള്‍ക്ക് പകരം കശ്മീരി പണ്ഡിറ്റുകളുടെ ക്യാംപ് സന്ദര്‍ശിക്കാനാണ് യുനിസെഫ് ആവശ്യപ്പെടിരുന്നെങ്കില്‍ പ്രിയങ്ക അത് അവഗണിക്കുമായിരുന്നെന്നും കമന്റുകള്‍ ആക്ഷേപിക്കുന്നു. പ്രിയങ്കയുടെ സന്ദര്‍ശനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ട്വിറ്റിനു ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു പ്രിയങ്ക കോക്‌സ് ബസാര്‍ സന്ദര്‍ശിച്ചത്.

<strong><span style=”color: #0000ff;”>അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.</span></strong>

This post was last modified on May 23, 2018 1:18 pm