X

1100 കിലോ മീറ്റര്‍ മാറി ലുബാന്‍ രൂപംകൊള്ളുന്നു: കേരളത്തിന് ഭീഷണിയല്ല

ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂന മര്‍ദം കൂടി രൂപപ്പെടുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്‍െ തെക്കന്‍ ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

അറബിക്കടലില്‍ രൂപം കൊണ്ട ന്യന മര്‍ദം ലൂബാന്‍ ഇന്ന് രാവിലെയോടെ ലുബാന്‍ എന്ന പേരില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ നിലവില്‍ കേരള തീരത്ത് നിന്നും 1100 കിലോ മീറ്റര്‍ അകലെയാണ് ലുബാന്‍ ആയി ന്യൂനമര്‍ദം മാറുമെന്നതിനാല്‍ സംസ്ഥാനത്തുണ്ടായിരുന്ന ഭീഷണി ഒരു പരിധി വരെ ഒഴിഞ്ഞതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 70 കിമീയ്ക്ക് മുകളിലായാല്‍ ന്യൂനമര്‍ദ്ദത്തെ ചുഴലിക്കാറ്റായി കേന്ദ്രകാലാവസ്ഥാ നിരീക്ഷവിഭാഗം പ്രഖ്യാപിക്കും.   ഒമാന്‍ തീരത്തേക്ക് അടുക്കുകയാണ് ലുബാന്‍. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഉള്ളത്.

ന്യൂനമര്‍ദം അകലേക്കു നീങ്ങിയതോടെ കേരളത്തില്‍ ശക്തമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പും കാലാവസ്ഥാവകുപ്പ് പിന്‍വലിച്ചു. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂന മര്‍ദം കൂടി രൂപപ്പെടുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്‍െ തെക്കന്‍ ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി.

ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോളും  ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട്  തുടങ്ങിയ മലയോര . ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  60 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മഴ ഭീതി താരതമ്യേന ഒഴിഞ്ഞ സാഹചര്യത്തില്‍ മലയോരമേഖലയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യംകൂടി പരിഗണിച്ച് പിന്‍വലിക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ അടച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാനത്ത് എത്തിയ ദേശീയ ദുരന്ത സേന ഇന്നു മടങ്ങും.

This post was last modified on October 8, 2018 10:40 am