X

തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ കല്ലെറിഞ്ഞു കൊന്നു; മേഖലയില്‍ സംഘര്‍ഷം

കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച ടിആര്‍എസ് പ്രവര്‍ത്തര്‍ ഇവരുടെ വീടുള്‍പ്പെടെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെലങ്കാനയിലെ വിക്രാബാദില്‍ ടിആര്‍എസ് പ്രാദേശിക നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാരായണ്‍ റെഡ്ഡിയെന്നയാളുടെ മൃതദേഹമാണ് ചെവ്വാഴ്ച സുല്‍ത്താന്‍ പുരില്‍ നിന്നും കണ്ടെത്തിയത്. കല്ലെറിഞ്ഞ് കൊന്ന നിലയിലായിരുന്നു മൃതദേഹേം. ഗ്രാമത്തിലെ രാഷ്ട്രീയ എതിരാളികളുമായി ഏറ്റുമുട്ടലിന് സാധ്യതിയുള്ളതായി നാരായണ്‍ റെഡ്ഡി വെളിപ്പെടുത്തിയതിന് പിറകെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെഡ്ഡിയുടെ മരണവാര്‍ത്ത പുറത്ത് വന്നതോടെ പ്രദേശത്ത് സംഘര്‍ഷങ്ങളും റിപ്പോര്‍ട്ടുചെയ്തു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ടിആര്‍എസ് പ്രവര്‍ത്തര്‍ ഇവരുടെ വീടുള്‍പ്പെടെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തതരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മേഖലയില്‍ വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നതായും അധികൃതര്‍ വ്യക്തമാക്കി. നേതാവിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

This post was last modified on November 7, 2018 10:03 am